ആലപ്പുഴയില്‍ വന്‍ ബാങ്ക് കവര്‍ച്ച; ലക്ഷങ്ങളുടെ സ്വര്‍ണം കൊള്ളയടിച്ചു

By News Desk, Malabar News
Bank Theft Alappuzha
Representational Image
Ajwa Travels

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റ, ടി ബി ജംഗ്ഷനിലെ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച. ലോക്കര്‍ തകര്‍ത്ത് അഞ്ചര കിലോ സ്വര്‍ണവും നാലര ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്. നാല് ദിവസത്തെ ഓണാവധിക്ക് ശേഷം ഇന്ന് രാവിലെ ബാങ്ക് തുറക്കാനെത്തിയ സെക്രട്ടറിയാണ് മോഷണം നടന്നതായി കണ്ടെത്തിയത്.

പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കണ്ട ഉടനെ തന്നെ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ ജനല്‍ കമ്പി തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയതെന്ന് വ്യക്തമായി. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന ലോക്കറുകള്‍ തകര്‍ത്തത്. പണയ ഉരുപ്പടികളാണ് കളവ് പോയത്.

തെളിവ് നശിപ്പിക്കാന്‍ സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌കും മോഷ്ടാക്കള്‍ കൈക്കലാക്കിയിരുന്നു. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബാങ്കിന്റെ സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നിലവില്‍ അന്വേഷണം നടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE