നിരോധിത പുകയില ഉൽപന്നങ്ങളുമായി ജില്ലയിൽ പച്ചക്കറി വ്യാപാരി പിടിയിൽ

By Team Member, Malabar News
Tobacco Products Arrest
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി പച്ചക്കറി വ്യാപാരി അറസ്‌റ്റിൽ. താമരശ്ശേരി മിനി ബൈപ്പാസ് ജംഗ്ഷനിൽ പച്ചക്കറിക്കട നടത്തുന്ന കാരാടി കുറുന്തോട്ടിക്കണ്ടിയിൽ റഫീഖ്(38) ആണ് അറസ്‌റ്റിലായത്. 145 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ് ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തത്.

ഏതാനും ദിവസങ്ങൾക്ക് മുൻപും റഫീഖിന്റെ കടയിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ റെയ്‌ഡിലാണ് പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് വച്ചിരുന്ന പുകയില ഉൽപന്നങ്ങൾ പോലീസ് കണ്ടെടുത്തത്.

നിലവിൽ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം റഫീഖിനെ ജാമ്യത്തിൽ വിട്ടു. താമരശ്ശേരി എസ്ഐ ശ്രീജേഷ്, സീനിയർ സിപിഒ വിനോദ് കുമാർ, സിപിഒമാരായ അബ്‌ദുൾ റസാഖ്, പ്രസാദ് എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

Read also : വിജിതയുടെ മരണം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE