ബാർ കോഴ; എംഎൽഎമാർക്ക് എതിരായ അന്വേഷണത്തിന് സ്‌പീക്കറുടെ അനുമതി തേടി സർക്കാർ

By Staff Reporter, Malabar News
malabarnews-bar scam
Representational Image
Ajwa Travels

തിരുവനന്തപുരം: ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലക്കും വിഎസ് ശിവകുമാറിനും കെ ബാബുവിനും എതിരെ അന്വേഷണത്തിന് സ്‌പീക്കറുടെ അനുമതി ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി. ഗവർണറുടെ അനുമതിക്കായി ഫയൽ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി. ബാർ ലൈസൻസ് ഫീസ് കുറക്കാൻ രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാർ എന്നിവ‍ർ കോഴ വാങ്ങിയെന്നാണ് ബാറുടമയായ ബിജു രമേശ് ആരോപിച്ചത്.

തുടർന്ന് മുഖ്യമന്ത്രി വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് സ്‌പീക്കറുടെ അനുമതി തേടിയത്. എംഎൽഎമാർക്ക് എതിരായ അന്വേഷണം ആയതിനാലാണ് സ്‌പീക്കറുടെ അനുമതിക്ക് സർക്കാർ സമീപിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണമോയെന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് ഫയൽ കൈമാറി.

മുൻ മന്ത്രിമാർക്കെതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമാണ്. എന്നാൽ പണം കൈമാറി എന്ന് ബിജുരമേശ് പറയുന്ന സമയം ചെന്നിത്തല മന്ത്രിയായിരുന്നില്ല. അതേസമയം നേരത്തെ അന്വേഷിച്ച് തള്ളിയ കേസിൽ വീണ്ടും അനുമതി നൽകരുത് എന്നാവശ്യപ്പെട്ട് ചെന്നിത്തല ഗവർണറെ സമീപിച്ചിട്ടുണ്ട്.

Read Also: ഏഷ്യൻ മേഖലയിൽ ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE