നാളെ മുതല്‍ സംസ്‌ഥാനത്ത് ബാറുകള്‍ തുറക്കും; ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍

By Team Member, Malabar News
Malabarnews_bar reopen
Representational image
Ajwa Travels

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്‌ഥാനത്തെ ബാറുകള്‍ നാളെ മുതല്‍ തുറക്കും. ബാറുകള്‍ക്കൊപ്പം തന്നെ കള്ളുഷാപ്പുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും നാളെ മുതല്‍ തുറക്കാമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കി. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കൂടാതെ ഉത്തരവ് പ്രകാരം ബെവ്ക്യൂ ഔട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവിതരണം രാത്രി 9 മണി വരെയാക്കാനും തീരുമാനമായിട്ടുണ്ട്.

സംസ്‌ഥാനത്ത് കഴിഞ്ഞ 9 മാസക്കാലമായി ബാറുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. അടച്ചിട്ട ബാറുകള്‍ കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നേരത്തെ തന്നെ തുറന്നെങ്കിലും ടേബിള്‍ സര്‍വീസ് അനുവദിക്കാതെ കൗണ്ടറുകള്‍ വഴി മാത്രമാണ് മദ്യം വിതരണം ചെയ്‌തിരുന്നത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നാളെ മുതല്‍ ബാറുകള്‍ വീണ്ടും തുറക്കുമ്പോള്‍ കര്‍ശനമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ബാറുകളിലെ കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടിൽ കൂടുതൽ പേർ പാടില്ല തുടങ്ങിയ നിബന്ധനകള്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ബാറുകള്‍ തുറക്കണമെന്ന ബാറുടമകളുടെ ആവശ്യം എക്‌സൈസ് വകുപ്പ് നേരത്തെ തന്നെ അംഗീകരിച്ചിരുന്നെങ്കിലും സംസ്‌ഥാനത്ത് കോവിഡ് രൂക്ഷമായി തുടരുന്നതിനാല്‍ അനുമതി വൈകുകയായിരുന്നു.

Read also : കൊച്ചി മെട്രോ വീണ്ടും പഴയ സമയക്രമം പാലിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE