ക്യാമ്പ്നൗവിൽ പിഎസ്‌ജിയോട് തകർന്നടിഞ്ഞ് ബാഴ്‍സ; എംബാപെക്ക് ഹാട്രിക്

By Staff Reporter, Malabar News
mbappe
Ajwa Travels

ബാഴ്‌സലോണ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ സ്വപ്‌നവുമായി സ്വന്തം മൈതാനത്ത് ഇറങ്ങിയ ബാഴ്‌സയെ പിഎസ്‌ജി തകർത്തു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പോച്ചറ്റിനോയുടെ ടീം റൊണാൾഡ്‌ കൂമന്റെ ബാഴ്‌സയെ തോൽപ്പിച്ചത്.

ബാഴ്‌സയുടെ ഡിഫൻസിലെ വിള്ളലുകൾ ശരിക്കും മുതലാക്കിയ പിഎസ്‌ജി രണ്ടാം പാദത്തിൽ സ്വന്തം സ്‌റ്റേഡിയത്തിൽ നടക്കുന്ന മൽസരം കൂടുതൽ എളുപ്പമാക്കി. പരിക്ക് മാറി ജെറാർഡ് പിക്കേ എത്തിയിട്ടും ബാഴ്‌സലോണയുടെ പ്രതിരോധനിര പിഎസ്‌ജിക്ക് മുൻപിൽ വിയർത്തു.

ആദ്യ പകുതിയിൽ തന്നെ ഇരുടീമുകളും വല ചലിപ്പിച്ചു. മെസിയുടെ പെനാൽറ്റിയിലൂടെ ബാഴ്‌സയാണ് ഗോളിന് തുടക്കമിട്ടത്. എന്നാൽ അധികം വൈകാതെ എംബാപെ പിഎസ്‌ജിയെ ഒപ്പമെത്തിച്ചു. മുന്നേറ്റ നിരയിൽ ഉസ്‌മാനെ ഡെംബലെയും, ഗ്രീസ്‌മാനും ഫോമിലേക്ക് ഉയരാത്തത് ബാഴ്‌സക്ക് തിരിച്ചടിയായി.

തുടർച്ചയായി രണ്ട് ചാമ്പ്യൻസ് ലീഗ് ഹോം മൽസരങ്ങളിൽ ബാഴ്‌സക്ക് തോൽവി വഴങ്ങേണ്ടി വരുന്നത് ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ്. രണ്ടാം പാദത്തിൽ മികച്ച വിജയം നേടിയാലും ബാഴ്‌സക്ക് മുന്നോട്ടുള്ള പ്രയാണം സാധ്യമാവുമെന്ന് ഉറപ്പില്ല.

Read Also: ‘ആർക്കറിയാം’ മാർച്ച് 12ന് തിയേറ്ററുകളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE