ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; തെലങ്കാനയിൽ വയോധികൻ മരിച്ചു

By Team Member, Malabar News
Battery Of A Electric Scooter Exploded And Old Man were Died
Ajwa Travels

ഹൈദരാബാദ്: ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് തെലങ്കാനയിലെ നിസാമാബാദിൽ വയോധികൻ മരിച്ചു. രാമസ്വാമി(80) എന്നയാളാണ് മരിച്ചത്. കൂടാതെ ഇയാളുടെ ഭാര്യ കമലമ്മ, മകന്‍ പ്രകാശ്, മരുമകള്‍ കൃഷ്‌ണവേണി എന്നിവര്‍ക്ക് പൊള്ളലേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. കൂടാതെ സംഭവത്തിൽ സ്‌കൂട്ടർ നിർമാതാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്‌.

പ്യുവര്‍ ഇവി എന്ന ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മാണ കമ്പനിക്കെതിരെയാണ് പോലീസ് കേസെടുത്തത്. സ്‌കൂട്ടറിന്റെ ബാറ്ററി വീടിനുള്ളിൽ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അതേസമയം ഖേദകരമായ സംഭവമാണ് ഉണ്ടായതെന്നും, കുടുംബത്തിന്റെ ദുഃഖത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും പ്യുവര്‍ ഇവി അധികൃതര്‍ വ്യക്‌തമാക്കി.

നിലവിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം സർക്കാർ തന്നെ പ്രോൽസാഹിപ്പിക്കുന്നതിന് ഇടയിലാണ് ഇത്തരത്തിൽ അപകടങ്ങൾ  പതിവാകുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ നിരവധി അപകടങ്ങളാണ് രാജ്യത്ത് ഉണ്ടായത്. അപകടം വിദഗ്‌ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്‌തമായ നടപടിയെടുക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രി ട്വിറ്ററിലൂടെ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Read also: സിൽവർ ലൈൻ; കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE