രാജ്യത്തിന്റെ സുസ്‌ഥിരതക്ക് ഭരണഘടനാ സംരക്ഷകരാവുക; പികെ കുഞ്ഞാലിക്കുട്ടി എംപി

By Desk Reporter, Malabar News
SYS-seminar
'ഇന്ത്യന്‍ ഭരണഘടന @ 71' എന്ന ശീര്‍ഷകത്തില്‍ സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാ കമ്മിറ്റി മലപ്പുറം സുന്നി മഹലില്‍ സംഘടിപ്പിച്ച ജില്ലാ സെമിനാര്‍ പികെ കുഞ്ഞാലിക്കുട്ടി എംപി ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: ഇന്ത്യാ മഹാരാജ്യം ഇന്ന് നേരിടുന്ന അസ്‌ഥിരതക്കും സാമ്പത്തിക തകര്‍ച്ചക്കും വികസന മുരടിപ്പിനും അരക്ഷിതാവസ്‌ഥക്കും ഏക പരിഹാരം ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങലാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഭരണഘടന @ 71 എന്ന ശീര്‍ഷകത്തില്‍ സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാ കമ്മിറ്റി മലപ്പുറം സുന്നി മഹലില്‍ സംഘടിപ്പിച്ച ജില്ലാ സെമിനാര്‍ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

അവസര നിഷേധത്തിനും പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനക്കും ഭരണകൂടവും ജുഡീഷ്യറിയും കൈകോര്‍ക്കുന്ന ഈ കാലത്ത് ഭരണഘടനാ സംരക്ഷണം ഓരോ പൗരന്റെയും ബാധ്യതയായി ഏറ്റെടുക്കുകയാണ് ഈ റിപ്പബ്ളിക്ക് ദിനത്തില്‍ നാം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എസ്‌വൈഎസ് ഈസ്‌റ്റ് ജില്ലാ വൈസ് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് മാസ്‌റ്റർ മേല്‍മുറി അധ്യക്ഷനായി. എസ്‌വൈഎസ് സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തി.

സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്‌തീൻ ഫൈസി, എസ്‌വൈഎസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് കെഎ റഹ്‌മാൻ ഫൈസി കാവനൂര്‍, സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ സജീവന്‍, മീഡിയാവണ്‍ ന്യൂസ് എഡിറ്റര്‍ അഷ്‌റഫ് വാളൂര്‍, മനോരമ ന്യൂസ് സീനിയര്‍ കറസ്‌പോണ്ടന്റ് എസ് മഹേഷ് കുമാര്‍, ഏഷ്യാനറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ പ്രശാന്ത് നിലമ്പൂര്‍, ദര്‍ശന സിഇഒ സിദ്ദീഖ് ഫൈസി വാളക്കുളം, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, ജില്ലാ എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ അബ്‌ദുൽ ഖാദിര്‍ ഫൈസി കുന്നുംപുറം, സെക്രട്ടറി ഫരീദ് റഹ്‌മാനി കാളികാവ് പ്രസംഗിച്ചു.

എസ്‌വൈഎസ് സംസ്‌ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെകെഎസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ബിഎസ്‌കെ തങ്ങള്‍ എടവണ്ണപ്പാറ, സിഎം കുട്ടി സഖാഫി വെള്ളേരി, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, കെടി മൊയ്‌തീൻ ഫൈസി തുവ്വൂര്‍, സി അബ്‌ദുല്ല മൗലവി, അബ്‌ദുൽ മജീദ് ദാരിമി വളരാട്, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശമീര്‍ ഫൈസി ഒടമല, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, പികെ ലത്തീഫ് ഫൈസി മേല്‍മുറി, മന്നയില്‍ അബു, ഹാരിസ് ആമിയന്‍ എന്നിവർ സംബന്ധിച്ചു.

Also Read:  രാമസേതുവിനെ കുറിച്ച് ഗവേഷണം; പ്രത്യേക ദൗത്യത്തിന് അനുമതി നൽകി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE