നവീകരണ പ്രവൃത്തി; കൊയിലാണ്ടി നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

By Desk Reporter, Malabar News
Koyilandy
Representational Image
Ajwa Travels

കൊയിലാണ്ടി: നഗര സൗന്ദര്യവൽക്കരണ പ്രവൃത്തിയുടെ ഭാഗമായി ഇന്ന് മുതൽ കൊയിലാണ്ടി നഗരത്തിൽ ഗതാഗത നിയന്ത്രണം. ദേശീയ പാത 66ൽ ഇന്റർലോക്ക് ടൈൽ പതിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്‌ച മുതൽ ജോലി തീരുന്നതുവരെയാണ് ഗതാഗത നിയന്ത്രണം. നഗരസഭാ ചെയർപേഴ്‌സൺ അധ്യക്ഷയായ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഇന്ന് മുതൽ വടകര ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ആനക്കുളത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മുചുകുന്ന് റോഡിലൂടെ പുളിയഞ്ചേരി, നെല്യാടി റോഡിൽ കടന്ന് വിയ്യൂർ-ഇല്ലത്തു താഴെ വഴി പെരുവട്ടൂർ, റെയിൽവേ മേൽപാലം, കുറുവങ്ങാട് വഴി ചെങ്ങോട്ടുകാവ് ദേശീയപാതയിൽ പ്രവേശിക്കണം.

കോഴിക്കോട് ഭാഗത്തു നിന്ന് വടകര ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ അരങ്ങാടത്ത് 14ആം മൈൽ ഇടത്തോട്ട് തിരിഞ്ഞ്, ഹാർബർ ബീച്ച് റോഡ്, പഴയ പോലീസ് സ്‌റ്റേഷൻ റോഡ് (ട്രാഫിക് പോലീസ് സ്‌റ്റേഷൻ) വഴി ദേശീയപാതയിൽ പ്രവേശിച്ച് വടകര ഭാഗത്തേക്ക് പോകണം.

അതുപോലെ കണ്ണൂർ, നാദാപുരം ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ കുറ്റ്യാടി, പേരാമ്പ്ര, ഉള്ള്യേരി, അത്തോളി വഴിയിലൂടെ പോകണം.

Malabar News:  പട്ടാപ്പകൽ വൻ കവർച്ച; 125 പവനും 65,000 രൂപയും മോഷണം പോയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE