സുന്ദരിയാവാം, സമയവും ലാഭിക്കാം; സ്‌ത്രീകള്‍ക്കായി അഞ്ച് ടിപ്‌സുകള്‍

By News Desk, Malabar News
MalabarNews_lifestyle
Ajwa Travels

നമ്മുടെ കൈയ്യെത്തുന്ന ദൂരത്ത് കിട്ടുന്ന തേന്‍ കൊണ്ട് മുടിയും മുഖവും നമുക്ക് ഒരുപോലെ സംരക്ഷിക്കുവാന്‍ സാധിക്കും. പക്ഷേ മറ്റു ചില ഘടകങ്ങള്‍ കൂടി ഒപ്പം ചേര്‍ക്കണം എന്നുമാത്രം. എന്നാല്‍ ഇവയെല്ലാം തന്നെ അടുക്കളയില്‍ നിന്നോ വീട്ടു പരിസരത്തു നിന്നോ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ കഴിയുന്നവയാണ്. തേന്‍ ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റി ചര്‍മം മൃദുവാക്കാന്‍ സഹായിക്കുന്നതിനോടൊപ്പം മുടിയെയും സംരക്ഷിക്കുന്നു. തേന്‍ കൊണ്ട് മുടിയെയും മുഖത്തേയും ഒരുപോലെ സംരക്ഷിക്കാന്‍ ഇതാ അഞ്ച് ടിപ്‌സുകള്‍….

രണ്ട് സ്‌പൂൺ തൈര്, ഒരല്‍പം നാരങ്ങാ നീര്, അഞ്ചുതുള്ളി തേന്‍ ഇത്രയുമാണ് ഹെയര്‍പാക്ക് തയാറാക്കാന്‍ വേണ്ടത്. ഇവ യോജിപ്പിച്ച ശേഷം ആ മിശ്രിതം തലമുടിയിലും ശിരോചര്‍മത്തിലും നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം, തണുത്ത വെള്ളത്തില്‍ തല കഴുകിയാല്‍ പട്ടുപോലെ മൃദുലമായ, തിളങ്ങുന്ന മുടി സ്വന്തമാക്കാം.

തേന്‍കൊണ്ട് പ്രകൃതിദത്ത വാക്‌സ് വീട്ടില്‍ത്തന്നെ തയാറാക്കാം. അതെങ്ങനെയെന്നു നോക്കാം. ഒരു സ്‌പൂൺ തേന്‍, ഒരു ടേബിള്‍ സ്‌പൂൺ പഞ്ചസാര, ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ നീര് ഇത്രയുമെടുക്കുക. ഇത് ഒരു പാത്രത്തില്‍ മിക്‌സ് ചെയ്‌ത ശേഷം അടുപ്പില്‍ വച്ച് കൊഴുത്തു വരുന്നതുവരെ ചൂടാക്കുക. ചൂടാറിയ ശേഷം ഈ മിശ്രിതമെടുത്ത് മുഖത്ത് രോമ വളര്‍ച്ചയുള്ള ഭാഗത്തു പുരട്ടുക. പിന്നെ വൃത്തിയുള്ള ഉണങ്ങിയ കോട്ടണ്‍ തുണി ഉപയോഗിച്ച് രോമ വളര്‍ച്ചയുള്ളതിന്റെ എതിര്‍ ദിശയില്‍ വലിക്കുക. മുഖത്തെ രോമം വൃത്തിയായി നീക്കം ചെയ്യാന്‍ ഈ രീതി പിന്തുടരാവുന്നതാണ്. കൈകാലുകള്‍ വാക്‌സ് ചെയ്യണമെങ്കില്‍ മുകളില്‍ പറഞ്ഞ മിശ്രിതം അളവുകൂട്ടി എടുത്താല്‍ മതിയാകും.

Also Read: അനുഗ്രഹിക്കാന്‍ കൈ ഉയര്‍ത്തിയ പുരോഹിതന് ഹൈ-ഫൈവ് നല്‍കി പെണ്‍കുട്ടി; വീഡിയോ വൈറല്‍

തേനിനൊപ്പം ഒലിവ് ഓയില്‍ ചേര്‍ന്ന മിശ്രിതം തലയില്‍ പുരട്ടിയാലും തിളക്കമുള്ള മുടിയിഴകള്‍ സ്വന്തമാക്കാം. ഏതാനും തുള്ളി തേനും ഒലിവ് ഓയിലുമെടുത്ത് നന്നായി യോജിപ്പിച്ച് ആ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും തേച്ചു പിടിപ്പിക്കുക. മിശ്രിതം നന്നായി മുടിയില്‍ പിടിക്കുന്നതുവരെ മസാജ് ചെയ്യുക. അല്‍പ സമയം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുടി കഴുകുക. മുടിയുടെ തിളക്കം മുന്‍പത്തേതിനേക്കാള്‍ വര്‍ധിച്ചിരിക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടും.

Read Also: പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; അനാവശ്യ ഗ്രൂപ്പ് ചാറ്റുകള്‍ക്ക് വിട

മുഖക്കുരു ഉണങ്ങുകയോ പൊട്ടുകയോ ചെയ്‌ത ശേഷം മുഖത്തുണ്ടാകുന്ന കറുത്ത പാടുകളെ നീക്കാനും തേന്‍ സഹായിക്കും. തേനും കറുവപ്പട്ടയും ചേര്‍ന്ന മിശ്രിതമാണ് ഇതിനുവേണ്ടി തയാറാക്കേണ്ടത്. കറുവപ്പട്ട പൊടിച്ച് അതില്‍ തേന്‍ ചേര്‍ത്ത് പുരട്ടിയാല്‍ മുഖത്തെ കറുത്ത പാടുകള്‍ നീങ്ങി മുഖം സുന്ദരമാകും. നല്ല ഫലം കിട്ടാന്‍ രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ഈ മിശ്രിതം മുഖത്തു പുരട്ടി രാവിലെ ഉണര്‍ന്നാലുടന്‍ മുഖം വൃത്തിയാക്കിയാല്‍ മതിയാകും. ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകാന്‍ ശ്രദ്ധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE