ബംഗളുരു ലഹരിമരുന്ന് കേസ്; നൃത്തസംവിധായകന്‍ കിഷോര്‍ ഷെട്ടി പിടിയില്‍

By Syndicated , Malabar News
Kishor shetty_Malabar news
Kishor Shetty
Ajwa Travels

മംഗളുരു: ബംഗളുരു ലഹരി മരുന്ന് കേസില്‍ യുവ നൃത്തസംവിധായകന്‍ കിഷോര്‍ ഷെട്ടി അറസ്റ്റില്‍. മംഗളുരുവില്‍ വച്ചാണ് സി.സി.ബി അന്വേഷണ സംഘം ഇയാളെ പിടി കൂടിയത്.

ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് ഡ്രഗ് ആക്ട് പ്രകാരം കിഷോര്‍ ഷെട്ടിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നതായി മംഗളുരു പോലീസ് അറിയിച്ചു. മുംബൈയില്‍ നിന്നും മംഗളുരുവിലേക്ക് ലഹരിമരുന്ന് കടത്തുന്നതിന് ഇടയിലാണ് ഇയാൾ അറസ്റ്റിലായത്.

നര്‍ത്തകനായ കിഷോര്‍ ഷെട്ടി ബോളിവുഡ് ചിത്രം എബിസിഡിയിലൂടെയാണ് പ്രശസ്തനായത്. ബംഗളൂരു മയക്കുമരുന്ന് കേസില്‍ കന്നട നടിമാരായ സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

Read also: കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE