നേതാക്കളില്ലാത്ത സ്‌ഥാനാർഥി പട്ടിക വോട്ട് കുറക്കും; ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

By Syndicated , Malabar News
Berlinkunjananthan_PinarayiVijayan
Ajwa Travels

കണ്ണൂര്‍: നിയമ സഭാ തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന്റെ സ്‌ഥാനാർഥി നിര്‍ണയത്തെ വിമർശിച്ച് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും ഇടതുപക്ഷ സൈദ്ധാന്തികനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. തോമസ് ഐസക്, ജി സുധാകരന്‍, പി ജയരാജന്‍ എന്നിവരെ മാറ്റി നിർത്തിയതിന് എതിരെയാണ് വിമർശനം. ഇവരെ മാറ്റിയതിന്റെ ഉത്തരവാദിത്തം പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായി രണ്ട് തവണ മൽസരിച്ച് ജയിച്ചവര്‍ ഈ തിരഞ്ഞെടുപ്പില്‍ മൽസര രംഗത്ത് നിന്നും മാറി നിൽക്കണം എന്നായിരുന്നു സ്‌ഥാനാർഥി നിർണയത്തിലെ മാനദണ്ഡം. തോമസ് ഐസക്, ജി സുധാകരന്‍. പി ജയരാജന്‍ തുടങ്ങിയവര്‍ ഇക്കാരണം കൊണ്ടാണ് ഒഴിവാക്കപ്പെട്ടത്. ഈ തീരുമാനത്തില്‍ പിണറായി വിജയനെ കുറ്റപ്പെടുത്തികൊണ്ടാണ് കുഞ്ഞനന്തന്‍ നായര്‍ രംഗത്ത് വന്നിരിക്കുന്നത് .

‘വലിയ കഷ്‌ടമാണത്. പി ജയരാജനെ ഒഴിവാക്കിയതില്‍ വലിയ അമര്‍ഷമുണ്ട്. അദ്ദേഹത്തിന്റെ കൈ ഒന്ന് കാണിച്ചാല്‍ വോട്ട് വരും. കൈവിരലൊന്നും ഇല്ല ആ കൈയ്യില്‍. ആര്‍എസ്എസുകാര്‍ ഓണത്തിന്റെ ദിവസം മുറിച്ചു കളഞ്ഞതാണ്. ഒരു കസേരയെടുത്ത് പിടിച്ചതുകൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്. അങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് ഒഴിവാക്കുന്നത്, ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്?

സ്‌ഥാനാർഥികളെ നിശ്‌ചയിക്കുമ്പോള്‍ ജില്ലാ കമ്മിറ്റികളുടെ തീരുമാനത്തിനാണ് പ്രധാന്യം നല്‍കേണ്ടത്. അല്ലാതെ മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടതെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു. നേരത്തെ പിണറായിയെ ഒന്ന് കാണണമെന്നും തനിക്ക് തെറ്റ് പറ്റിയ കാര്യം അറിയിക്കണം എന്നുമാണ് തന്റെ ആഗ്രഹമെന്ന് കുഞ്ഞനന്തന്‍ നായർ വ്യക്‌തമാക്കിയിരുന്നു.

Read also: വിനോദിനി ബാലകൃഷ്‌ണനെ ഇന്ന് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE