ഇന്ത്യയുടെ വാക്സിന്‍ പരീക്ഷണത്തിന് ശുഭസൂചന; പ്രാഥമിക ഫലം സുരക്ഷിതം

By Desk Reporter, Malabar News
_Indian covid vaccine_2020 Aug 14
Representational Image
Ajwa Travels

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലം എത്തി. സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്. ഭാരത് ബയോടടെക്കും ഐ‌എം‌എം‌ആറും സംയുക്തമായി നിര്‍മ്മിച്ച കോവാക്സിന്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ ഫേസ്- 1 ഘട്ടത്തിലാണ്. രാജ്യത്തെ 12 ഇടങ്ങളിലായി 375 വോളന്‍റിയര്‍മാരിലാണ് വാക്സിന്‍ ആദ്യ ഘട്ടത്തില്‍ പരീക്ഷിച്ചത്. ഓരോരുത്തര്‍ക്കും രണ്ടു ഡോസ് വാക്സിന്‍ നല്‍കിയെന്നും നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമാണെന്നും ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നവര്‍ അറിയിച്ചു.

‘ വാക്സിന്‍ ഇതുവരെ സുരക്ഷിതമാണ്, ഞങ്ങളുടെ സൈറ്റില്‍ പരീക്ഷണം നടത്തിയവര്‍ക്കൊന്നും വിപരീത പ്രവര്‍ത്തനങ്ങള്‍ കണ്ടതിയിട്ടില്ല’ – വാക്സിന്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സവിത വര്‍മ്മ പറഞ്ഞു. രണ്ടു ഡോസ് കൊടുത്തിട്ടും വോളന്‍റിയര്‍മാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഡല്‍ഹി എയിംസിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സഞ്ജയ് റായ് പറഞ്ഞു. ഇവിടെ 16 പേരിലാണ് പരീക്ഷണം നടത്തിയത്.

ഓഗസ്റ്റ് അവസാനത്തോടെ ഫേസ് -1 പൂര്‍ത്തിയാക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ. സാര്‍സ് കോവ് 2 വൈറസിന്‍റെ ശ്രേണിയാണ് വാക്സിന്‍ വികസിപ്പിക്കാന്‍ ഉപയോഗിച്ചത്. ഈ പരീക്ഷണത്തിന്റെ ഫലം അനുകൂലമാണെങ്കില്‍ രണ്ടാം ഘട്ട പരീക്ഷണത്തിനായി അനുമതി തേടും. എല്ലാം വിജയിച്ചാല്‍ അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ തന്നെ വാക്സിന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE