ഭീമ കൊറഗാവ്; ആക്‌ടിവിസ്‌റ്റ് വരവര റാവു ആശുപത്രി വിട്ടു

By Staff Reporter, Malabar News
varavara-rao

മുംബൈ: ഭീമ കൊറഗാവ്-എൽഗാർ പരിഷത്ത് കേസിലെ പ്രതിയായ തെലുങ്ക് കവിയും ആക്‌ടിവിസ്‌റ്റുമായ വരവര റാവു ആശുപത്രി വിട്ടു. ഇടക്കാല ജാമ്യം അനുവദിച്ചതിനാൽ റാവുവിന് ജയിലിലേക്ക് മടങ്ങേണ്ടതില്ല. മുംബൈയിലെ നാനാവതി ആശുപത്രിയിൽ നിന്ന് ശനിയാഴ്‌ച രാത്രി വൈകിയാണ് ഡിസ്‌ചാർജ് ചെയ്‌തത്‌.

നിരോധിത മാവോയിസ്‌റ്റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് കാട്ടി 82കാരനായ റാവുവിനെ പൂനെ പോലീസ് യുഎപിഎ വകുപ്പുകൾ ചേർത്താണ് അറസ്‌റ്റ്‌ ചെയ്‌തത്‌. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഫെബ്രുവരി 22ന് മുംബൈ ഹൈക്കോടതി ആറ് മാസത്തേക്ക് ജാമ്യം അനുവദിച്ചിരുന്നു.

എന്നാൽ ജയിൽ മോചിതനായ ശേഷം അദ്ദേഹത്തോട് മുംബൈയിൽ തന്നെ തുടരാൻ കോടതി ഉത്തരവിട്ടിരുന്നു. 500,00 രൂപയുടെ രണ്ട് ആൾജാമ്യം ഹാജരാക്കാൻ റാവുവിന് കൂടുതൽ സമയം അനുവദിക്കാനും കോടതി തീരുമാനിച്ചു.

Read Also: തമിഴ്‌നാട്ടിൽ കോൺഗ്രസിന് 25 സീറ്റുകൾ നൽകാൻ ഡിഎംകെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE