‘ലൗവ് സാരി’യിൽ തിളങ്ങി ഭൂമി; ചിത്രങ്ങൾ വൈറല്‍

By News Bureau, Malabar News
Ajwa Travels

ബോളിവുഡില്‍ മികച്ച പ്രകടനങ്ങളിലൂടെ തന്റേതായ സ്‌ഥാനം ഉറപ്പിച്ച അഭിനേത്രിയാണ് ഭൂമി പെഡ്‍നെകര്‍. ഒട്ടേറെ കഥാപാത്രങ്ങളാല്‍ പ്രേക്ഷകപ്രീതി സ്വന്തമാക്കിയ നടി വസ്‍ത്രങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിലും മുൻപന്തിയിലാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.

ഇത്തവണ മനോഹരമായ സാരിയിലാണ് താരം തിളങ്ങുന്നത്. എന്നാൽ ഇത് വെറുമൊരു സാരിയല്ല കേട്ടോ. ‘സ്‌നേഹം’ എന്ന വാക്ക് വിവിധ ഭാഷകളിൽ എംബ്രോയ്‌ഡറി ചെയ്‌ത സാരിയാണ് ഭൂമി അണിഞ്ഞിരുന്നത്.

പ്രശസ്‌ത ഡിസൈനർമാരായ അബു ജാനി-സന്ദീപ് കോസ്‌ലയാണ് ഈ സാരിക്ക് പിന്നിൽ. ഐവറി സാരിയിൽ ചുവപ്പ് നിറത്തിലാണ് ‘സ്‌നേഹം’ എന്ന് വിവിധ ഭാഷകളിൽ തുന്നി പിടിപ്പിച്ചിരിക്കുന്നത്. ‘ദ ലൗവ് സാരി’ എന്നാണ് അബു ജാനി- സന്ദീപ് കോസ്‌ല ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

ഷീർ ഓർഗൻസ കൊണ്ടാണ് സാരി ഒരുക്കിയിരിക്കുന്നത്. റഫൾഡ് ബോർഡറും സീക്വിൻ വർക്കുകളും സാരിയെ കൂടുതൽ മനോഹരമാക്കുന്നു. വെള്ള സ്ളീവ്‌ലസ് ബ്ളൗസ് ആണ് താരം പെയർ ചെയ്‌തത്‌. കമ്മൽ, ബ്രേസ്‌ലൈറ്റ്, മോതിരങ്ങൾ എന്നിവയാണ് ആക്‌സസറീസ്.

Most Read: ‘തന്നാ നാന നാനേ’; ഗുണ്ട ജയനിലെ കല്ല്യാണ പാട്ടെത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE