ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വർഷത്തെ റെയിൽവേ വരുമാനം കുത്തനെ ഇടിഞ്ഞു. 2020ലെ വരുമാനത്തിൽ ആകെ 36993 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. കോവിഡ് വ്യാപനം മൂലമാണ് ഇത്രയും ഭീമമായ നഷ്‌ടം ഉണ്ടായതെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
പാർലമെന്റിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം പറഞ്ഞത്. നടപ്പു സാമ്പത്തിക വർഷത്തിൽ 2019-20 കാലത്തെ ഡിസംബർ വരെയുള്ള ഒൻപത് മാസത്തെ കണക്കുമായി താരതമ്യം ചെയ്‌താണ് കണക്കുകൾ പുറത്തുവിട്ടത്. ഇതിൽ 32768 കോടി രൂപയും ടിക്കറ്റ് വരുമാനത്തിലുണ്ടായ കുറവാണ്.
സോണൽ റെയിൽവേകൾക്ക് സംഭവിച്ച നഷ്‌ടത്തിന്റെ വിശദമായ കണക്കുകളും റെയിൽവേ മന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചു. കോവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി വലിയ മുൻകരുതലാണ് റെയിൽവേ സ്വീകരിച്ചത്. സ്‌പെഷ്യൽ ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തിയത്. ഇതിനാലാണ് വരുമാനം കുറഞ്ഞതെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
Read Also: ഹൈദരാബാദിൽ വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്; 8 പേർ അറസ്‌റ്റിൽ