ബിഹാർ സ്വദേശിനിയുടെ പീഡന പരാതി; ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

By Desk Reporter, Malabar News
Malabar-News_Binoy-Kodiyeri
Ajwa Travels

മുംബൈ: വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന ബിഹാർ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. അന്ധേരി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മുംബൈ പോലീസ് 678 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.

ബിനോയ് പീഡനം നടത്തിയതിന് തെളിവുണ്ടെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. ബിനോയ് ടിക്കറ്റും വിസയും യുവതിക്ക് അയച്ചു കൊടുത്തതിന് തെളിവുണ്ട്. മുബൈയില്‍ ഫ്‌ളാറ്റ് എടുത്ത് കൊടുത്തതിന് ഉടമകളുടെ മൊഴികളും ബിനോയ്‌ക്കെതിരെ കുറ്റപത്രത്തിലുണ്ട്. അതേസമയം, ഡിഎൻഎ പരിശോധനാ ഫലം ലാബിൽ നിന്നു ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്‌തമാക്കി. കോടതിയില്‍ ഹാജരായ ബിനോയ് കോടിയേരിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 13നാണ് ബിനോയ്‌ക്ക് എതിരായ പീഡന പരാതിയിൽ കേസ് രജിസ്‌റ്റർ ചെയ്‌തത്‌. കേസ് രജിസ്‌റ്റർ ചെയ്‌ത്‌ ഒന്നര വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

Also Read:  ‘തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മേൽക്കൈ പ്രകടം’; പികെ കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE