‘തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മേൽക്കൈ പ്രകടം’; പികെ കുഞ്ഞാലിക്കുട്ടി

By Staff Reporter, Malabar News
malabarnews-pk-kunhalikutty
PK Kunhalikkutty
Ajwa Travels

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മേല്‍ക്കെെ പ്രകടമാണെന്ന് മുസ്‌ലിം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി അവകാശവാദം ഉന്നയിച്ച സമയത്തെല്ലാം എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടിട്ടുണ്ട്. കേരളത്തിലെ ഒന്നാം മുന്നണി യുഡിഎഫ് തന്നെയെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് തെളിയിക്കും. എല്‍ഡിഎഫിന്റെത് അവകാശവാദം മാത്രമായി നിലനില്‍ക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേരത്തെ യുഡിഎഫിന്റെ മുതിർന്ന നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട അവകാശ വാദങ്ങളുമായി രംഗത്ത് വന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ നീക്കുപോക്കില്ലെന്ന നിലപാട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവർത്തിച്ചു .പാര്‍ട്ടിയിലെ അവസാന വാക്ക് സംസ്‌ഥാന അധ്യക്ഷനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read Also: നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റില്ല, ഹരജി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE