ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിസ്‌മയകരമായ മുന്നേറ്റം; എന്‍കെ പ്രേമചന്ദ്രന്‍

By Team Member, Malabar News
Malabarnews_nk premachandran
എൻകെ പ്രേമചന്ദ്രൻ
Ajwa Travels

എറണാകുളം : ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിസ്‌മയകരമായ മുന്നേറ്റമുണ്ടാകുമെന്ന് വ്യക്‌തമാക്കി എന്‍കെ പ്രേമചന്ദ്രന്‍ എംപി. കൂടാതെ സര്‍ക്കാരിനെതിരായ ജനവിധിയായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്‌ഥാനത്ത് സ്വര്‍ണ്ണക്കടത്ത്, ലഹരിമരുന്ന് കേസ്, പിന്‍വാതില്‍ നിയമനങ്ങള്‍ എന്നിവ അരങ്ങേറുന്ന സാഹചര്യത്തില്‍ അതിനെതിരായ ജനവിധിയായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നും പ്രേമചന്ദ്രന്‍ എംപി വ്യക്‌തമാക്കി. ബിജെപിയെ പ്രതിപക്ഷമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും, ബിജെപിക്ക് സ്വാധീനം ഉണ്ടാക്കി കൊടുക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Read also : സംസ്‌ഥാനത്ത്‌ കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE