കണ്ണൂർ കോൾമൊട്ടയിൽ വാഹനാപകടം; രണ്ട് മരണം

By Syndicated , Malabar News
accident in una; Three policemen died
Representational Image
Ajwa Travels

തളിപ്പറമ്പ്: കണ്ണൂർ കോള്‍മൊട്ടയില്‍ നിയന്ത്രണം വിട്ട ബൈക്ക് ട്രാന്‍സ്‌ഫോമറിൽ ഇടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ട്രാന്‍സ്‌ഫോമറിൽ ഇടിച്ച ശേഷം ബൈക്ക് റോഡരികിലെ താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. കോള്‍മൊട്ടയിലെ ഹിഷാം (18) ജിയാദ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം കോള്‍മൊട്ട കണ്ണപ്പിലാവ് റോഡിലെ സ്‌റ്റീല്‍ കമ്പനിക്ക് സമീപം വച്ചായിരുന്നു അപകടം നടന്നത്. യുവാക്കളുടെ മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്‌റ്റുമോർട്ടത്തിന് ശേഷം നാളെ ഖബറടക്കും.

Read also: സത്യപ്രതിജ്‌ഞ വൈകുന്നു; ജനങ്ങളോടുള്ള വഞ്ചനയെന്ന് കുമ്മനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE