മനസ് നിറച്ച ബിരിയാണി ചലഞ്ച്; ഗ്രെയ്‌സ്‌ പാലിയേറ്റീവ് കെയറിനായി ഒന്നുചേർന്ന് മലയോര നാട്

By News Desk, Malabar News
Biriyani challenge

കാരശ്ശേരി: ഗ്രെയ്‌സ്‌ പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് സാന്ത്വന പരിചരണ പരിപാടിക്ക് ലഭിച്ചത് വമ്പിച്ച പിന്തുണ. ‘നിലച്ചുപോകരുത് പാലിയേറ്റീവ് കെയർ’ എന്ന സന്ദേശം മലയോര നാട് ഒന്നാകെ ഏറ്റെടുത്തതോടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35000ത്തിൽ അധികം പേർ ചലഞ്ച് വൻ വിജയമാക്കി തീർത്തു.

നാല് മണിക്കൂറിനുള്ളിൽ 35,000 ബിരിയാണിയാണ് ആറ് ഗ്രാമപഞ്ചായത്തും മുക്കം മുനിസിപ്പാലിറ്റിയും അടക്കമുള്ള പ്രദേശങ്ങളിലെ വീടുകളിൽ പ്രവർത്തകർ നേരിട്ട് എത്തിച്ചത്. സംഘാടകർക്ക് പുറമെ 28 സംഘടനകളുടെ 1500ഓളം വോളണ്ടിയർമാരുടെ വിവിധ ഷിഫ്‌റ്റുകളിലായുള്ള സേവനം ചിട്ടപ്പെടുത്തി 52 പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വിതരണം നടന്നത്.

കോവിഡ് പ്രതിസന്ധിയിൽ മുക്കം ഗ്രെയ്‌സ്‌ പാലിയേറ്റീവ് കെയർ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്നതായിരുന്നു ബിരിയാണി ചലഞ്ചിന്റെ ലക്ഷ്യം. തുടക്കത്തിൽ 25,000 ബിരിയാണികൾ തയാറാക്കി 100 രൂപ നിരക്കിൽ ജനങ്ങളിൽ എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ, ജനങ്ങളുടെ സഹകരണവും പിന്തുണയും നൻമയും തിരിച്ചറിഞ്ഞതോടെ പദ്ധതി വിപുലീകരിച്ച് ബിരിയാണിയുടെ എണ്ണം 35,000 ആക്കുകയായിരുന്നു.

Also Read: പാർട്ടി പറഞ്ഞാൽ മൽസരിക്കും, നിർബന്ധ ബുദ്ധിയില്ല; എകെ ശശീന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE