പാർട്ടി പറഞ്ഞാൽ മൽസരിക്കും, നിർബന്ധ ബുദ്ധിയില്ല; എകെ ശശീന്ദ്രൻ

By Syndicated , Malabar News
malabarnews-AK-SASEENDRAN
AK Saseendran
Ajwa Travels

കൊച്ചി: തനിക്കെതിരെ പാർട്ടിയിൽ ഒരു പടയൊരുക്കവും ഇല്ലെന്നും പാർട്ടി പറഞ്ഞാൽ മൽസരിക്കാൻ തയാറാണെന്നും എകെ ശശീന്ദ്രൻ. മാണി സി കാപ്പനെ പോലെ മണ്ഡലം തന്റേതാണെന്ന നിർബന്ധ ബുദ്ധി തനിക്കില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

എന്നാൽ, എട്ടുതവണ മൽസരിച്ച എകെ ശശീന്ദ്രൻ പുതുമുഖങ്ങൾക്കായി മാറിനിൽക്കണം എന്ന ആവശ്യം ഒരു വിഭാഗം മുന്നോട്ട് വച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ സിപിഐഎം-സിപിഐ നയം എകെ ശശീന്ദ്രൻ മാതൃകയാക്കണം എന്നാണ് ആവശ്യം.

ഇന്ന് കൊച്ചിയിൽ ചേരുന്ന സംസ്‌ഥാന നേതൃയോഗത്തിൽ ഈ വിഷയം വിശദമായി ചർച്ച ചെയ്യുമെന്നാണ് സൂചന. മാണി സി കാപ്പൻ പാർട്ടി വിട്ടതും, തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും.

Read also: മന്ത്രിമാരുടെ പേരില്‍ തട്ടിപ്പ് നടത്തിയിട്ടും സരിതക്ക് സംരക്ഷണം; തൊടാതെ പോലീസും സര്‍ക്കാരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE