പ്രവാചക ജനനം; വൈവിധ്യമാർന്ന പരിപാടികളുമായി മർകസ്

By Desk Reporter, Malabar News
Markaz_Malabar News
Representational Image
Ajwa Travels

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ്‌ നബി ജനിച്ച അറബിമാസമായ ‘റബീഉൽ അവ്വലിൽ’ വിപുലമായ പരിപാടികളുമായി മർകസ്. റബീഉൽ അവ്വലിലെ ആദ്യ തിങ്കളാഴ്‌ച ഒക്ടോബർ 19ന് രാവിലെ 5.30 മുതൽ മൗലിദുൽ അക്ബർ പാരായണം നടക്കും. കേരളീയവും വിദേശീയവുമായ വിവിധ മൗലിദുകളുടെ പാരായണ പരിപാടിയിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും.

റബീഉൽ അവ്വൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഓൺലൈൻ ദർസ് നടക്കും. രാത്രി 8 മണിക്ക് മൗലിദ് പാരായണവും 8.30 ഓൺലൈൻ ദർസും നടക്കും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസിയുടെ പ്രവാചക സ്‌നേഹ സന്ദേശങ്ങൾ ഓരോ ദിവസവും ഓൺലൈനിൽ പ്രസിദ്ധീകരിക്കും.

റബീഉൽ അവ്വൽ പന്ത്രണ്ടാം രാവിന് കാന്തപുരം രചിച്ച മൗലിദിന്റെ സമ്പൂർണ്ണ പാരായണവും നടക്കും. മർകസ് നോളജ് സിറ്റിയുടെ നേതൃത്വത്തിൽ ലോകത്തെ പ്രഗൽഭ പണ്ഡിതന്മാരുടെ ടോക്ക് സീരീസും റബീഉൽ അവ്വലിൽ നടക്കും. അന്താരാഷ്‍ട്ര മീലാദ് സമ്മേളനവും ഈ വർഷം ഓൺ ലൈനിലാണ് നടക്കുന്നത്. ലോകത്തെ പ്രശസ്‌ത മദ്ഹ് ആലാപന സംഘങ്ങളും, മുസ്‌ലിം പണ്ഡിതരും സംബന്ധിക്കുന്ന അന്താരാഷ്‍ട്ര മീലാദ് സമ്മേളനത്തിന്റെ പ്രഖ്യാപനം തിങ്കളാഴ്‌ച നടക്കും. മർകസ് നടത്തുന്ന വിവിധ പരിപാടികൾ ഈ യൂട്യൂബ് ചാനലിൽ ലഭ്യമാകും. വിവരങ്ങൾക്ക്: 9072500406

Read also: അഞ്ചിന് യുപിയിൽ പോയ സിദ്ദീഖ് കാപ്പൻ നാലിന് രജിസ്‌റ്റർ ചെയ്‌ത കേസിലും പ്രതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE