ഹിത പരിശോധനക്ക് ബിപ്ളബ്; റദ്ദാക്കണമെന്ന് ബിജെപി നേതൃത്വം

By Syndicated , Malabar News
Tripura-cm-press-conference_Malabar news
Ajwa Travels

അഗര്‍ത്തല:  ത്രിപുര ബിജെപിയിലെ ഭിന്നത പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം ഇടപെടുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും സംസ്‌ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി വിനോദ് സോങ്കറും  മുഖ്യമന്ത്രി ബിപ്ളബ് ദേബ് പ്രഖ്യാപിച്ച ഹിതപരിശോധന റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സ്‌ഥാനത്ത് തുടരണമോ എന്ന് തീരുമാനിക്കാന്‍ ഹിതപരിശോധന നടത്തുമെന്ന് ബിപ്ളബ് പ്രഖ്യാപിച്ചിരുന്നു  ഡിസംബര്‍ 13ന് അസ്‌തബാള്‍ മൈതാനത്ത് ജനങ്ങള്‍ ഒത്തുചേരണമെന്നും അവര്‍ ആവശ്യപ്പെട്ടാല്‍ താന്‍ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് മാറുമെന്നും  അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ താല്‍പ്പര്യമില്ലെന്നും ബിപ്ളബ് വ്യക്‌തമാക്കി.

നേരത്തെ ബിപ്ളബ് രാജിവെക്കണമെന്ന ആവശ്യവുമായി ഏഴ്  എംഎല്‍എമാര്‍ മുന്നോട്ട് വന്നിരുന്നു. ഏകാധിപത്യ ഭരണമാണ് വിപ്ളബ് നടത്തുന്നതെന്നും മുഖ്യമന്ത്രിയെ മാറ്റണമെന്നുമായിരുന്നു ബിജെപി എംഎല്‍എമാരുടെ ആവശ്യം. അതേസമയം പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയില്ലെന്നാണ് നേതൃത്വത്തിന്റെ വാദം. എല്ലാം ശുഭമായി പോകുന്നുവെന്ന് സംസ്‌ഥാനത്തിന്റെ ചുമതലയുള്ള വിനോദ് സോങ്കര്‍ പറഞ്ഞു.

Read also: നിര്‍ദേശങ്ങള്‍ വേണ്ട; നിയമം പിന്‍വലിച്ചാല്‍ മതിയെന്ന് കര്‍ഷകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE