രക്‌തത്തിന്റെ രുചിയറിഞ്ഞവർ; ബിജെപിക്കെതിരെ ലാലു പ്രസാദ് യാദവ്

By Syndicated , Malabar News
lalu-prasad yadav
Ajwa Travels

പാറ്റ്‌ന: മൃഗങ്ങള്‍ക്ക് സമാനമായി രക്തത്തിന്റെ രുചിയറിഞ്ഞവരാണ് ബിജെപിയെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. വീഡിയോ കോണ്‍ഫറന്‍സിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

“ഹിന്ദുക്കളെ മുസ്‌ലിങ്ങള്‍ക്കെതിരെ തിരിച്ചാണ് ബിജെപി അധികാരത്തിൽ വന്നത്. മൃഗങ്ങള്‍ക്ക് സമാനമായി രക്‌തത്തിന്റെ രുചിയറിഞ്ഞവരാണവര്‍”- ലാലുപ്രസാദ് പറഞ്ഞു. ലഖിംപൂര്‍ കൂട്ടക്കൊലയെ അപലപിക്കുന്നുവെന്നും ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ കെട്ടുറപ്പില്‍ തനിക്ക് സംശയം ഉണ്ടെന്നും വ്യക്‌തമാക്കി. എന്നാൽ ഒരുമിച്ചു നിന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഞായറാഴ്‌ചയാണ് ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി 8 പേരെ കൊലപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കർഷകർക്ക് നേരെ പാഞ്ഞു കയറുകയായിരുന്നു എന്നാണ് റിപ്പോർട്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Read also: കശ്‌മീരിൽ ഭീകരാക്രമണം; മൂന്ന് പ്രദേശ വാസികൾ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE