ശ്രീനഗർ: ജമ്മു കശ്‌മീർ ശ്രീ നഗറിലെ ലാൽ ബസാറിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് പ്രദേശ വാസികൾ കൊല്ലപ്പെട്ടു. ഭീകരർ പ്രദേശവാസികൾക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. ജമ്മു കശ്‍മീരിൽ മൂന്ന് ദിവസത്തിനിടെ തുടരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
ആദ്യത്തെ രണ്ട് ആക്രമണങ്ങൾ ശ്രീ നഗറിലെ ലാൽ ബസാറിലായിരുന്നു. പ്രദേശത്തെ ഫാർമസിസ്‌റ്റിനു നേരെയാണ് ആദ്യത്തെ ആക്രമണം ഉണ്ടായത്. സംഭവ സ്‌ഥലത്ത് വെച്ച് തന്നെ ഇയാൾ കൊല്ലപ്പെട്ടു. തുടർന്ന് മിനിറ്റുകൾക്കകം ലാൽ ബസാറിൽ ബിഹാർ സ്വദേശിക്ക് നേരെ ആക്രമണം നടന്നു. ശേഷം ബന്ദിപോരയിലും ആക്രമണം ഉണ്ടായി. പ്രദേശത്തെ ടാക്‌സി യൂണിയൻ പ്രസിഡണ്ടാണ് ഇവിടെ കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ സേനയുടെ തിരച്ചിൽ തുടരുകയാണ്.
Read also: അജയ് മിശ്രയുടെ രാജി വരെ സമരം തുടരണം; പ്രിയങ്കാ ഗാന്ധി