സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും; പിണറായിക്ക് തടയാനാവില്ല; സുരേന്ദ്രൻ

By News Desk, Malabar News
Surendran_Malabar news

മഞ്ചേശ്വരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം എൻഡിഎക്ക് ലഭിക്കുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ ഉണ്ടാക്കുന്നതിൽ കുറച്ചൊന്നും തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

മഞ്ചേശ്വരത്തും കോന്നിയിലുമടക്കം മികച്ച ഭൂരിപക്ഷം നേടി എൻഡിഎ വിജയിക്കും എന്നതിൽ ഒരു സംശയവുമില്ല. നേമത്ത് എൽഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്നാൽ പോലും ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ല. പിണറായി വിചാരിച്ചാൽ പോലും എൻഡിഎയുടെ വിജയം തടയാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

പിണറായി വിജയൻ എന്തോ പ്രതീക്ഷിച്ച് ഇരിക്കുകയാണ്. ഭൂതകാലം അദ്ദേഹത്തെ വേട്ടയാടുകയാണ്. കഴിഞ്ഞ അഞ്ച് കൊല്ലം നടത്തിയ അഴിമതി അദ്ദേഹത്തെ ഭയപ്പെടുത്തുന്നുണ്ട്. അതിനാലാണ് ഇപ്പോൾ ബോംബ് പൊട്ടുമെന്ന പറഞ്ഞ് നടക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം, സംസ്‌ഥാനത്ത്‌ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തിരശീല വീഴും. അവസാന നിമിഷങ്ങളിലും ആരോപണങ്ങൾക്ക് മൂർച്ച കൂട്ടി പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളും. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രമുഖരും സംസ്‌ഥാനത്ത്‌ തുടരുന്ന സാഹചര്യത്തിൽ കൊട്ടിക്കലാശം ഇല്ലെങ്കിലും ആവേശകരമായി തന്നെയാകും പ്രചാരണം അവസാനിക്കുക.

Also Read: തിരഞ്ഞെടുപ്പ് സർവേ അണികൾക്ക് ആവേശമായി; യുഡിഎഫിന് അനുകൂല സാഹചര്യം; ഉമ്മൻ ചാണ്ടി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE