ചണ്ഡീഗഡ്: ഹരിയാനയിലും കർഷകർക്ക് നേരെ ലഖിംപൂർ ഖേരി മോഡൽ ആക്രമണം. കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഹരിയാനയിലെ നരൈന്‍ഗവിലെ സൈനി ഭവന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്ന കർഷകർക്കുനേരെ ബിജെപി എംപി നയാബ് സൈനിയുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റിയതായി കർഷകർ ആരോപിച്ചു.
ഒരാൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. മറ്റൊരു കർഷകന്റെ ദേഹത്തൂടെ വാഹനം കയറ്റി ഇറക്കാൻ എംപി ശ്രമിച്ചതായും കർഷകർ ആരോപിച്ചു. നരൈന്‍ഗവിൽ സംസ്‌ഥാന ഖനന മന്ത്രി മൂൽ ചന്ദ് ശർമ്മ അടക്കം പങ്കെടുത്ത ഒരു പൊതുപരിപാടി കഴിഞ്ഞ് മടങ്ങും വഴിയാണ് സംഭവം.
ബിജെപി നേതാക്കളുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഒരു വലിയ സംഘം സൈനി ഭവനു പുറത്ത് തടിച്ചുകൂടിയിരുന്നു. എംപിയുടെ വാഹനവ്യൂഹത്തിലെ ഒരു കാർ കർഷകനെ ഇടിച്ചു വീഴ്‌ത്തി എന്നാണ് ആരോപണം. പരിക്കേറ്റ കർഷകനെ സംഭവം നടന്ന അംബാലക്കടുത്തുള്ള നരിൻഗഡിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കർഷകരെ ആക്രമിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് എഫ്‌ഐആര്‍ രജിസ്‌റ്റർ ചെയ്യണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. നടപടിയുണ്ടാകാത്ത പക്ഷം ഒക്‌ടോബർ 10ന് പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുമെന്നും കർഷകർ അറിയിച്ചു.
Most Read: യെദിയൂരപ്പയുടെ വിശ്വസ്‌തരുടെ സ്‌ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്