സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിന് കാരണം കോണ്‍ഗ്രസെന്ന് ബിജെപി എംപി

By Syndicated , Malabar News
mp-sakshi-maharaj
Ajwa Travels

ലഖ്‌നൗ: കോണ്‍ഗ്രസ് കാരണമാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ് കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. ‘സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെടാന്‍ കാരണം കോണ്‍ഗ്രസ് ആണെന്ന് ഞാന്‍ പറയുന്നു. കാരണം മഹാത്‌മാ ഗാന്ധിക്കോ ജവഹര്‍ ലാല്‍ നെഹ്റുവിനോ അദ്ദേഹത്തിന്റെ പ്രശസ്‌തിക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല’; സാക്ഷി മഹാരാജ് പറഞ്ഞു.

രാജ്യം സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജൻമദിനം ആഘോഷിക്കുന്നതിന് ഇടയിലാണ് യുപിയിലെ ഉന്നാവിൽ നിന്നുള്ള ബിജെപി എംപിയായ സാക്ഷി മഹാരാജിന്റെ ആരോപണം. 1897 ജനുവരി 27ന് ഒഡീഷയില്‍ ജനിച്ച സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു.

അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ 1945 ഓഗസ്‌റ്റ് 18ന് തായ്‌വാനിലെ തെയ്‌ഹോകു വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തില്‍ നേതാജി കൊല്ലപ്പെട്ടു എന്നാണ് ഇന്ത്യന്‍ ഗവൺമെന്റിന്റെ ഔദ്യോഗികഭാഷ്യം.

Read also: രാജ്യത്തെ ഇന്ധനവില വർധന; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE