ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന യുപിയിൽ ബിജെപിയെ ഞെട്ടിച്ച് മന്ത്രി സ്വാമി പ്രസാദ് മൗര്യ. ബിജെപി അംഗത്വം രാജിവച്ച് അദ്ദേഹം അഖിലേഷ് യാദവിന്റെ എസ്‌പിയിൽ ചേർന്നു. ദളിതരോടും കർഷകരോടും ബിജെപി സർക്കാർ കാണിക്കുന്ന അവഗണന ചൂണ്ടിക്കാട്ടിയാണ് ഉത്തർപ്രദേശിലെ തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ മന്ത്രിസഭയിൽ നിന്ന് രാജിവച്ച് സമാജ്‌വാദി പാർട്ടിയിൽ ചേർന്നത്.
ദളിതർ, കർഷകർ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, തൊഴിൽരഹിതരായ യുവാക്കൾ എന്നിവരോട് യോഗി ആദിത്യനാഥ് സർക്കാർ അവഗണന കാണിക്കുന്നതായി മൗര്യ തന്റെ രാജിക്കത്തിൽ ആരോപിച്ചു. ഏതാനും ചില എംഎല്‍എമാരും അദ്ദേഹത്തോടൊപ്പം എസ്‌പിയില്‍ ചേക്കേറുമെന്നാണ് സൂചന.
आदरणीय स्वामी प्रसाद मौर्य जी ने किन कारणों से इस्तीफा दिया है मैं नहीं जानता हूँ उनसे अपील है कि बैठकर बात करें जल्दबाजी में लिये हुये फैसले अक्सर गलत साबित होते हैं
— Keshav Prasad Maurya (@kpmaurya1) January 11, 2022
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മൗര്യയെ സ്വാഗതം ചെയ്യുകയും സമൂഹത്തിൽ നീതിക്ക് വേണ്ടിയാണ് അദ്ദേഹം എന്നും നിലകൊള്ളുന്നതെന്നും പറഞ്ഞു.
“മൗര്യ എപ്പോഴും സമൂഹത്തിലെ നീതിക്കുവേണ്ടി നിലകൊള്ളുന്നു, ജനങ്ങൾക്കിടയിൽ അറിയപ്പെടുന്ന മുഖമാണ്. അദ്ദേഹത്തെയും മറ്റ് എല്ലാ നേതാക്കളെയും പ്രവർത്തകരെയും അനുഭാവികളെയും ഞാൻ സമാജ്‌വാദി പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു,” അഖിലേഷ് യാദവ് പറഞ്ഞു.
सामाजिक न्याय और समता-समानता की लड़ाई लड़ने वाले लोकप्रिय नेता श्री स्वामी प्रसाद मौर्या जी एवं उनके साथ आने वाले अन्य सभी नेताओं, कार्यकर्ताओं और समर्थकों का सपा में ससम्मान हार्दिक स्वागत एवं अभिनंदन!
सामाजिक न्याय का इंक़लाब होगा ~ बाइस में बदलाव होगा#बाइसमेंबाइसिकल pic.twitter.com/BPvSK3GEDQ
— Akhilesh Yadav (@yadavakhilesh) January 11, 2022
അതിനിടെ, ധൃതിപിടിച്ച തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ചർച്ചകളിൽ ഏർപ്പെടണമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, സ്വാമി പ്രസാദ് മൗര്യയോട് ആവശ്യപ്പെട്ടു. പല തവണ എംഎല്‍എയായിട്ടുള്ള മൗര്യ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ ശക്‌തമായ സ്വാധീനമുള്ള നേതാവാണ്. 2016ല്‍ മായാവതിയുടെ ബിഎസ്‌പി വിട്ടാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കേയുള്ള മന്ത്രിയുടെ ഈ ചുവടുമാറ്റം ബിജെപിയെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. ഫെബ്രുവരി ഏഴ് മുതല്‍ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ആം തീയതിയാണ് വോട്ടെണ്ണല്‍.
Most Read: ലോൺ നൽകിയില്ല, ബാങ്കിന് തീയിട്ട് യുവാവ്; അറസ്‌റ്റ്