കണ്ണൂരിലും ബ്ളാക്ക്‌ ഫംഗസ്‌ സ്‌ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

By Staff Reporter, Malabar News
black-fungus
Ajwa Travels

കണ്ണൂർ: ജില്ലയിലും ബ്ളാക്ക്‌ ഫംഗസ്‌ സ്‌ഥിരീകരിച്ചു. ഉളിക്കൽ പഞ്ചായത്തിൽ കോവിഡ് സ്‌ഥിരീകരിച്ച 87 വയസുള്ള ആൾക്കാണ് ഫംഗസ് ബാധ റിപ്പോർട് ചെയ്‌തത്‌. രോഗിയെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം ആശങ്കയുടെ ആവശ്യമില്ലെന്ന്‌ ആരോഗ്യ വകുപ്പ് അറിയിച്ചു.

പ്രധാനമായും ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരെ ബാധിക്കുന്ന ഒരുതരം ഫംഗൽ ഇൻഫെക്ഷനാണ് ബ്ളാക്ക് ഫംഗസ്. വായുവിലൂടെയാണ് രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ഈ രോഗം ബാധിക്കുന്നതോടെ ശരീരത്തിലെ പ്രതിരോധ ശേഷി കുറയുകയും, രോഗാണുക്കളെ ഇല്ലാതാക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ശ്വാസകോശം, മൂക്ക്, മുഖം, തലച്ചോർ എന്നീ അവയവങ്ങളെയാണ് രോഗാണു പ്രധാനമായും ആക്രമിക്കുക.

കണ്ണ്, മൂക്ക് എന്നിവയ്‌ക്ക് ചുറ്റും അനുഭവപ്പെടുന്ന വേദന, ചുവപ്പ് നിറം, കൂടാതെ പനി, തലവേദന, ചുമ, ശ്വാസതടസം, ഛർദിയിൽ രക്‌തത്തിന്റെ അംശം എന്നിവയാണ് രോഗലക്ഷണങ്ങൾ.

അതേസമയം മലയോര മേഖലകളിൽ ഡെങ്കിപ്പനി റിപ്പോർട് ചെയ്യുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ പരിസരം ശുചീകരിക്കണമെന്നും വെള്ളം കെട്ടി നിൽക്കാനുള്ള സാധ്യതകൾ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

Malabar News: മലപ്പുറത്ത് വീട്ടിൽ നിന്ന് 12 പവൻ സ്വർണം കവർന്ന സംഭവം; 16കാരി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE