മലപ്പുറത്ത് വീട്ടിൽ നിന്ന് 12 പവൻ സ്വർണം കവർന്ന സംഭവം; 16കാരി പിടിയിൽ

By News Desk, Malabar News
Representational image
Ajwa Travels

തിരൂരങ്ങാടി: തിരൂരങ്ങാടി എആർ നഗറിലെ വീട്ടിൽ നിന്നും 12 പവൻ മോഷണം പോയ സംഭവത്തിൽ 16കാരി പിടിയിൽ. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനിയാണ് പിടിയിലായ പെൺകുട്ടി. കഴിഞ്ഞ മാസമാണ് എആർ നഗർ സ്വദേശിയായ അബ്‌ദുൽ ഹമീദിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മരുമകളുടെ 12 പവൻ ആഭരണങ്ങൾ കളവുപോയത്.

തുടർന്ന് തിരൂരങ്ങാടി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തിൽ ഡിവൈഎസ്‌പി എംഐ ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് 16കാരി പിടിയിലായത്. ഈ വീട്ടിൽ നേരത്തെ ജോലി ചെയ്‌തിരുന്ന ഊട്ടി സ്വദേശിനിയെ കേന്ദ്രീകരിച്ചും ഇതര സംസ്‌ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

ഈ അന്വേഷണത്തിൽ നിന്നാണ് പരാതിക്കാരന്റെ വീട്ടിലെ ജോലിക്കാരിയായിരുന്ന ഊട്ടി സ്വദേശിക്കൊപ്പം ഇടക്ക് വന്ന് പോയിരുന്ന 16കാരിയാണ് പ്രതിയെന്ന് കണ്ടെത്തിയത്. ഇവരുടെ താമസ സ്‌ഥലത്ത് വസ്‍ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 12 പവൻ സ്വർണാഭരണങ്ങളും പോലീസ് കണ്ടെത്തി.

Also Read: കേരളം കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിനായി ശ്രമിക്കും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE