കൊല്ലത്തും ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

By Syndicated , Malabar News
Black_fungus
Representational Image
Ajwa Travels

കൊല്ലം: ജില്ലയിൽ ആദ്യമായി ബ്ളാക്ക് ഫം​ഗസ് രോഗം റിപ്പോർട്ട് ചെയ്‌തു. 42 വയസുകാരിയായ പൂയപ്പള്ളി സ്വദേശിനിക്കാണ് ഫം​ഗസ് ബാധ സ്‌ഥിരീകരിച്ചത്. ഇവർക്ക് ഒരാഴ്‌ചയോളം കണ്ണിൽ മങ്ങലും അസഹനീയമായ തലവേദനയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രോഗിയെ അടിയന്തിര ശസ്‍ത്രക്രിയക്ക് വിധേയയാക്കി.

മഹാരാഷ്‌ട്രയിലും, ​ഗുജറാത്തിലും കാണുന്ന പ്രത്യേക ഫം​ഗൽ ഇൻഫെക്ഷൻ അപൂർവമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ സ്‌ഥിരീകരിച്ചിരുന്നു. സംസ്‌ഥാന മെഡിക്കൽ ബോർഡും മെഡിക്കൽ കോളേജുകളിലെ ഇൻഫെക്ഷൻ ഡിസീസ് ഡിപ്പാർട്ട്മെന്റും ബ്ളാക്ക് ഫംഗസ് സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ പരിശോധനക്ക് വിധേയമാക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Read also: നിയുക്‌ത മന്ത്രി വി അബ്‌ദുറഹ്‌മാൻ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE