ഭാരതപ്പുഴയില്‍ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

By Staff Reporter, Malabar News
drawning-bharathappuzha
Ajwa Travels

പാലക്കാട്: വാണിയംകുളത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കിട്ടി. തൃശൂർ സ്വദേശി മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ടുദിവസം മുമ്പാണ് മെഡിക്കല്‍ വിദ്യാര്‍ഥികളായ മാത്യു എബ്രഹാമിനെയും അമ്പലപ്പുഴ സ്വദേശി ഗൗതം കൃഷ്‌ണയെയും ഒഴുക്കില്‍പ്പെട്ട് കാണാതായത്. മാന്നനൂര്‍ ഉരുക്കു തടയണ പ്രദേശത്ത് വെച്ചാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ഇന്നലെ ദേശീയ ദുരന്ത നിവാരണ സേന മാന്നനൂര്‍ മുതല്‍ ചെറുതുരുത്തി വരെയുള്ള ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. വിവിധ സംഘങ്ങളായി തിരഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാൽ കനത്ത മഴയും പുഴയിലെ ഒഴുക്കും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

Malabar News: പ്രതിരോധം ഫലം കണ്ടില്ല: മുളിയാര്‍ വനത്തിലെത്തി ആനക്കൂട്ടം; ഭീതിയിൽ കർഷകർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE