പാലക്കാട്: മണ്ണാർകാട് വീണ്ടും കള്ളവോട്ട് സ്‌ഥിരീകരിച്ചു. മണ്ണാർകാട് നഗരസഭ 126ആം ബൂത്ത് നമ്പറിലാണ് സംഭവം. നൂർജഹാന്‍ എന്ന വോട്ടറുടെ വോട്ട് മറ്റാരോ ചെയ്‌തു. വോട്ടറെ ടെന്‍ഡേഡ് വോട്ട് ചെയ്യാന്‍ അനുവദിച്ചു. മണ്ണാര്‍ക്കാട് അരയങ്ങോടും നേരത്തെ കള്ളവോട്ടെന്ന പരാതി ഉയര്‍ന്നിരുന്നു.
അരയങ്ങോട് യൂണിറ്റി സ്‌കൂളിലെ 108 ആം നമ്പര്‍ ബൂത്തിലെ വോട്ടറായ കുരുവിളയുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്നാണ് പരാതി. കൊച്ചിയിൽ നിന്ന് ഇന്ന് രാവിലെ വോട്ട് ചെയ്യാനായി തന്റെ നാട്ടിലെത്തിയതായിരുന്നു കുരുവിള. വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് കുരുവിളക്ക് ചലഞ്ച് വോട്ട് രേഖപ്പെടുത്താൻ പോളിങ് ഉദ്യോഗസ്‌ഥര്‍ അനുവാദം നൽകി.
Malabar News: വോട്ട് ചെയ്യാന്‍ എത്തിയവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്