ബോളിവുഡ് സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു

By News Desk, Malabar News
MalabarNews_ nishikant kammath dies
Nishikant Kamat
Ajwa Travels

ഹൈദരാബാദ്: ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് (50)അന്തരിച്ചു. ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലില്‍ ആയിരുന്നു മരണം. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു മരണം. മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ഒരുക്കിയത് നിഷികാന്ത് ആയിരുന്നു.

മറാത്തി ചലച്ചിത്രമായ ഡോംബിവാലി ഫാസ്റ്റ് (2005) എന്ന ചിത്രത്തിലൂടെയാണ് നിഷികാന്ത് കാമത്ത് സംവിധാനരംഗത്ത് തുടക്കം കുറിക്കുന്നത്. മറാത്തിയിലെ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രം കരസ്ഥമാക്കിയിരുന്നു. ‘ഹവ എനി ഡേ’ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അഭിനയത്തിലേക്കുള്ള നിഷികാന്തിന്റെ ചുവടുവെപ്പ്. നിഷികാന്തിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം 2008ല്‍ പുറത്തിറങ്ങിയ ‘മേരി ജാന്‍’ ആയിരുന്നു. 2006 ലെ മുംബൈ ബോംബ് സ്‌ഫോടനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ ചിത്രം.

ഫോഴ്‌സ്, ദൃശ്യം, റോക്കി ഹാന്‍ഡ്സം, മഡാരി തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനെന്ന നിലയില്‍ ബോളിവുഡില്‍ തന്റെ ഇടം കണ്ടെത്താന്‍ നിഷികാന്തിനു സാധിച്ചു. ഡാഡി, റോക്കി ഹാന്‍ഡ്സം, ജൂലി 2, ഭാവേഷ് ജോഷി തുടങ്ങിയ ചിത്രങ്ങളിലെ നിഷികാന്തിന്റെ അഭിനയവും ശ്രദ്ധ നേടി. സിനിമയ്ക്കു അപ്പുറം വെബ് സീരീസുകളുടെ ലോകത്തും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ദി ഫൈനല്‍ കോള്‍, റംഗ്ബാസ് ഫിര്‍സ് എന്നീ വെബ് സീരീസുകളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായിരുന്നു നിഷികാന്ത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE