കോഴ ആരോപണം; പ്രസീത അഴീക്കോടിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

By News Desk, Malabar News
Krishnadas should not know any of this; Praseetha's new audio recording with K Surendran is out
Ajwa Travels

വയനാട്: കെ സുരേന്ദ്രന് എതിരെയുള്ള കോഴ ആരോപണക്കേസിൽ ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. മാനന്തവാടി മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രസീത മൊഴി നല്‍കിയത്. ജെആര്‍പി നേതാക്കളായ പ്രകാശന്‍ മൊറാഴ, ബിജു അയ്യപ്പന്‍, എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി.

എന്‍ഡിഎയുമായി സഹകരിക്കാന്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സികെ ജാനുവിന് കോഴ നല്‍കിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തല്‍. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് 10 ലക്ഷവും മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോം സ്‌റ്റേയില്‍ വെച്ച് 25 ലക്ഷം രൂപയും ജാനുവിന് കൈമാറിയെന്നാണ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനടക്കമുള്ള നേതാക്കളുമായുള്ള ഫോണ്‍ സംഭാഷണം പ്രസീത പുറത്തുവിട്ടിരുന്നു. രണ്ട് ദിവസം മുമ്പ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘവും പ്രസീതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രസീതയില്‍ നിന്ന് ഫോണ്‍കോള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

Also Read: കൊടകര കവർച്ചാ കേസ്; രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE