പരിസ്‌ഥിതി ലോല മേഖല; ഈ മാസം 12ന് വയനാട് ജില്ലയിൽ ഹർത്താൽ

By Trainee Reporter, Malabar News
Hartal in palakkad
Representational Image

കൽപ്പറ്റ: പരിസ്‌ഥിതി ലോല മേഖല പ്രശ്‌നത്തിൽ വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. ജൂൺ 12ന് രാവിലെ ആറു മുതൽ  വൈകിട്ട് ആറുവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബഫർസോൺ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. ബഫർസോൺ നിർദ്ദേശത്തിനെതിരെ വയനാട്ടിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

എൽഡിഎഫും യുഡിഎഫും ബിജെപിയും ജില്ലയിൽ വിവിധ സമരപരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അതിനിടെ, ഇടുക്കി ജില്ലയിലും ഈ മാസം മുന്നണികൾ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ പത്തിന് എൽഡിഎഫും ജൂൺ 16ന് യുഡിഎഫുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം പരിസ്‌ഥിതി ലോല മേഖലയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിധിയിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനസംരക്ഷണ നയത്തിന്റെ ഭാഗമായാണ് കോടതി ഉത്തരവെന്നും സുപ്രീം കോടതി വ്യക്‌തമാക്കുന്ന തരത്തിൽ വനസംരക്ഷണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.

Most Read: കോഴിക്കോട് കളക്‌ടറേറ്റിൽ മാർച്ചനിടെ സംഘർഷം; കെഎം അഭിജിത്തിനെ അറസ്‌റ്റ് ചെയ്‌ത് നീക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE