ബുഖാരി നോളജ് ഫെസ്‌റ്റ് മാർച്ച് 21മുതൽ 30വരെ

By Central Desk, Malabar News
Ajwa Travels

കൊണ്ടോട്ടി: ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന വൈജ്‌ഞാനിക ഉൽസവമായ ബുഖാരി നോളജ് ഫെസ്‌റ്റ് (ബികെഎഫ്) മാർച്ച് 21ന് ആരംഭിക്കും. വിവിധ ഘട്ടങ്ങളിൽ അറുപത് സെഷനുകളിലായി നടക്കുന്ന പാനൽ ചർച്ചകൾ, സംവാദങ്ങൾ, സംഭാഷണങ്ങൾ, അക്കാഡമിക് ടോക്കുകൾ എന്നിവ ബികെഎഫ് സവിശേഷതയാണ്.

മുൻവർഷങ്ങളിൽ നടന്ന ബികെഎഫിൽ രാം പുനിയാനി, ഡോ കെ ടി ജലീൽ, സന്തോഷ് ജോർജ് കുളങ്ങര, ഡോ ഹകീം അസ്ഹരി, ഡോ. ഹുസൈൻ രണ്ടത്താണി തുടങ്ങി വിദേശത്തും സ്വദേശത്തുമുള്ള 100 ലേറെ ഫാക്കൽറ്റികൾ പങ്കെടുത്തിരുന്നു. ഈ വർഷവും 100ഓളം ഫാക്കൽറ്റികൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

കൊണ്ടോട്ടി ബുഖാരി ദഅവ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ബുഖാരിമാരുടെ കൂട്ടായ്‌മയായ ഓർബിറ്റും ബുഖാരി വിദ്യാർഥി സംഘടന സാബിക്കും ചേർന്ന് സംഘടിപ്പിക്കുന്ന ബികെഎഫ്‍ മൂന്നാമത് എഡിഷനാണ് ഇത്തവണ നടക്കുന്നത്.

മാർച്ച് 30വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ പൈതൃകം, രാഷ്‌ട്രീയം, ചരിത്രം, ഫിലോസഫി, ആത്‌മീയത, ശാസ്‌ത്രം, സാഹിത്യം, ആരോഗ്യം, യാത്ര എന്നീ വിഷയങ്ങളിലായി 60 സെഷനുകളാണ് നടക്കുക. ബുഖാരി നോളജ് ഫെസ്‌റ്റ് യൂട്യൂബ്, ഫേസ്ബുക്‌ തുടങ്ങിയ ഓൺലൈൻ പ്ളാറ്റ് ഫോമുകളിലാണ് ബികെഎഫ് പ്രക്ഷേപണം ചെയ്യുന്നത്.

Bukhari Knowledge Fest

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, സച്ചിദാനന്ദൻ, ആലങ്കോട് ലീലാകൃഷ്‌ണൻ, വിടി ബൽറാം, ശ്രീകാന്ത് കോട്ടക്കൽ, പൊൻമള അബ്‌ദുൽ ഖാദിർ മുസ്‌ലിയാർ തുടങ്ങി സാമൂഹിക, മത, രാഷ്‌ട്രീയ, വൈജ്‌ഞാനിക രംഗത്തെ പ്രമുഖർ ബികെഎഫിൽ അതിഥികളാകും.

Related: ‘ഷി ദ പീപ്പിൾ’ പുരസ്‌കാരം സാറാ ജോസഫിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE