പാകിസ്‌ഥാനിൽ ബസ് അപകടം; 20 മരണം, 40 പേർക്ക് പരിക്ക്

By Syndicated , Malabar News
Bus accident in Pakistan; 20 killed and 40 injured
Ajwa Travels

ഇസ്ളാമാബാദ്: പാകിസ്‌ഥാനിലെ ഖുസ്‌ദൂർ ജില്ലയിലുണ്ടായ ബസ് അപകടത്തിൽ 20 പേർക്ക് ദാരുണാന്ത്യം. 40 പേർക്ക് പരിക്കേറ്റു. ഇതിൽ പത്തോളം പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഒരു മതസമ്മേളനത്തിൽ പങ്കെടുത്ത് തിരികെ വരുന്ന ആളുകളാണ് ബസിൽ യാത്ര ചെയ്‌തിരുന്നത്.

“ബസിൽ ആളുകൾ അധികമായിരുന്നു. ബസിന്റെ മേൽഭാഗത്തും യാത്രക്കാർ ഉണ്ടായിരുന്നു. 20 ശരീരങ്ങൾ അപകട സ്‌ഥലത്തുനിന്ന് ലഭിച്ചു. 40 പേർക്ക് പരിക്കുണ്ട്. 10 പേരുടെ പരിക്ക് ഗുരുതരമാണ്. അതിനാൽ മരണസംഖ്യ വർധിക്കാനിടയുണ്ട്.”- പാകിസ്‌ഥാൻ സുരക്ഷാ സേന അധികൃതർ വ്യക്‌തമാക്കി.

Read also: ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രി വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE