ബസും ലോറിയും കൂട്ടിയിടിച്ച് തീ പിടിത്തം; ലോറി ഡ്രൈവർ മരിച്ചു

By News Desk, Malabar News
Nelyadi accident

നെല്യാടി: മംഗളൂരു-ബെംഗളൂരു ദേശീയ പാതയിൽ സ്വകാര്യ ബസും ഗുഡ്‌സ്‌ ലോറിയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങൾക്കും തീ പിടിച്ചു. അപകടത്തിൽ ലോറി ഡ്രൈവർ വെന്തുമരിച്ചു. നെല്യാടിക്ക് സമീപം മണ്ണഗുണ്ടിയിൽ കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് അപകടം. കുന്താപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ലോറിക്കുള്ളിൽ കുടുങ്ങിയ മൈസൂരു സ്വദേശിയായ ഡ്രൈവർ സന്തോഷ് (27) പൊള്ളലേറ്റ് മരിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർ രക്ഷപെട്ടു. ചില യാത്രക്കാർക്ക് നിസാര പരിക്കേറ്റുവെന്ന് പോലീസ് അറിയിച്ചു. ബസ് പൂർണമായും കത്തി നശിച്ചു. ലോറിയുടെ മുൻഭാഗവും നശിച്ചു. അഗ്‌നിശമന സേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Also Read: അതിതീവ്ര കോവിഡ് വൈറസ്; മഹാരാഷ്‌ട്രയിൽ 2 ജില്ലകളിൽ ലോക്ക്ഡൗൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE