ന്യൂഡെൽഹി: ഒക്‌ടോബർ 30ന് ഉപതിരഞ്ഞെടുപ്പ് നടന്ന 13 സംസ്‌ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലേയും 3 ലോക്‌സഭാ, 29 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് വോട്ടെണ്ണൽ നടക്കും. ഹിമാചൽ പ്രദേശ് (മാണ്ഡി), മധ്യപ്രദേശ് (ഖാണ്ട്വ), കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആൻഡ് നാഗർ ഹവേലി എന്നിവിടങ്ങളിലായിരുന്നു മൂന്ന് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകൾ നടന്നത്.
അസം (5 സീറ്റ്), പശ്‌ചിമ ബംഗാൾ (4), മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, മേഘാലയ (3 സീറ്റുകൾ വീതം), കർണാടക, രാജസ്‌ഥാൻ (2), ആന്ധ്രാ പ്രദേശ്, ഹരിയാന, മഹാരാഷ്‌ട്ര, മിസോറാം, തെലങ്കാന (1) എന്നിവിടങ്ങളിലാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. ഫലമറിയാനിരിക്കുന്ന 29 നിയമസഭാ സീറ്റുകളിൽ പകുതിയിലധികവും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക.
Also Read: പൊതു ഇടങ്ങളിലെ കൊടിമരങ്ങൾ; സർക്കാരിനോട് റിപ്പോര്‍ട് തേടി ഹൈക്കോടതി