മന്ത്രിസഭാ യോഗം ഇന്ന്; ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും

By Desk Reporter, Malabar News
Cabinet reshuffle
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണത്തെക്കുറിച്ചും ഇളവുകള്‍ അനുവദിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭ യോഗം ചേരും. നിലവിലെ കോവിഡ് സ്‌ഥിതിയും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും.

കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ വിലയിരുത്തല്‍. എന്നാല്‍ ഒറ്റയടിക്ക് ലോക്ക്ഡൗൺ പിന്‍വലിക്കാനിടയില്ല. വരും ദിവസങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുകയാകും ചെയ്യുക.

സംസ്‌ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും ആശങ്ക അകന്നിട്ടില്ല. കഴിഞ്ഞ ദിവസം സംസ്‌ഥാനത്ത് പുതുതായി 19,760 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

അതേസമയം, സംസ്‌ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ നിലവിലുണ്ടായിരുന്ന 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. വിധി വിശദമായി പരിശോധിക്കാൻ നിയമവകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വിധിയിൽ അപ്പീൽ പോകണമെന്നും വേണ്ടെന്നും അഭിപ്രായം നിലനിൽക്കെ ഇക്കാര്യത്തിൽ സർക്കാരിന്റെ തീരുമാനം നിർണായകമാകും.

National News:  ഒരു സ്‌ഥാപനം കൂടി ഇനി മുതല്‍ മരിച്ചതായി കണക്കാക്കാം; പ്രശാന്ത് ഭൂഷണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE