തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് കലാശം; ബംഗാൾ മൂന്നാം ഘട്ടത്തിലേക്ക്

By News Desk, Malabar News
Election

ന്യൂഡെൽഹി: കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശീല വീഴും. വൈകിട്ട് ഏഴ് മണി വരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട്‌ മുഖ്യമന്ത്രി പളനിസ്വാമി എടപ്പാടിയിലും ഉപമുഖ്യമന്ത്രി ഒ പനീർസെൽവം തേനിയിലും പ്രചാരണത്തിൽ പങ്കെടുക്കും.

ഡിഎംകെ അധ്യക്ഷൻ എംകെ സ്‌റ്റാലിനും ഉദയനിധിയും ചെന്നൈയിലും മക്കൾ നീതി മയ്യം നേതാവ് കമൽ ഹസൻ കോയമ്പത്തൂരിലും പ്രചാരണത്തിന് എത്തും. കോവിഡ് പശ്‌ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാകും കലാശം നടക്കുക. 234 മണ്ഡലങ്ങളിലും ഏപ്രിൽ ആറിന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.

അതേസമയം, മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലും ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും. ഏപ്രിൽ ആറിന് ബംഗാളിലെ 31 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് നടക്കുക. പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിൽ ആരോപണങ്ങൾ മൂർച്ച കൂട്ടി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ബിജെപി. തൃണമൂൽ കോൺഗ്രസിനെതിരെ വോട്ടിന് പണം എന്ന ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്.

Also Read: ഗുവാഹത്തി ഐഐടിയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു; സഹപാഠി അറസ്‌റ്റിൽ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE