കണ്ണൂർ: രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. കർണാടക സ്വദേശി സജീദ് മുഹമ്മദ് (24), അസം സ്വദേശി ഇക്രാമുൽ ഹക്ക് (22) എന്നിവരാണ് അറസ്‌റ്റിലായത്. കണ്ണൂർ മഞ്ചപ്പാലം എരിഞ്ഞാറ്റുവയലിലെ വാടക ക്വാർട്ടേഴ്‌സിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് 2.2 കിലോഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി കണ്ണൂർ ടൗൺ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപന. സൈക്കിളിലാണ് സാധനം എത്തിച്ചിരുന്നത്. ദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിലാണ് അന്യസംസ്‌ഥാനക്കാരായ ഇവരെ പിടികൂടിയത്.
കണ്ണൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്‌ടർ സിസി ആനന്ദകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലായിരുന്നു അറസ്‌റ്റ്. അസി.എക്‌സൈസ് ഇൻസ്‌പെക്‌ടർ പിടി യേശുദാസൻ, പ്രിവന്റീവ് ഓഫിസർ ജോർജ് ഫെർണാണ്ടസ് പികെ ദിനേശൻ, എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം സീനിയർ ഗ്രേഡ് ഡ്രൈവർ കെ ബിനീഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെവി ഹരിദാസൻ, പി നിഖിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Also Read: പ്രൈമറി ക്‌ളാസുകൾ തുറക്കുന്നതിനോട് യോജിപ്പില്ല; സ്‌കൂൾ അധികൃതർ