35 കോടിയുടെ വ്യാജ പുസ്‌തക അച്ചടി; ബിജെപി നേതാവിന്റെ മകനെതിരെ കേസ്

By News Desk, Malabar News
Case against BJP leader's son
Representational Image
Ajwa Travels

ലക്‌നൗ: 35 കോടി രൂപയോളം വിലവരുന്ന വ്യാജ എന്‍സിഇആര്‍ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) പുസ്തകങ്ങള്‍ അച്ചടിച്ചതിന് ബിജെപി നേതാവിന്റെ മകനെതിരെ കേസ്. സഞ്ജീവ് ഗുപ്തയുടെ മകന്‍ സച്ചിന്‍ ഗുപ്തക്കെതിരെയാണ് ഉത്തര്‍പ്രദേശ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തു. ഇയാളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

സംസ്ഥാനത്തെ പ്രത്യേക ടാസ്‌ക് ഫോഴ്സും (എസ് ടി എഫ്) പോലീസും ചേര്‍ന്നാണ് മീററ്റ് ജില്ലയില്‍ വ്യാപകമായി നടന്ന അഴിമതി പുറത്തുകൊണ്ടുവന്നത്. സ്ഥലത്തെ ഗോഡൗണില്‍ നിന്ന് 6 പ്രിന്റിങ് മെഷീനുകള്‍ പോലീസ് കണ്ടുകെട്ടി. സച്ചിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് വെയര്‍ഹൗസും പ്രിന്റിങ് പ്രസുമെന്ന് പോലീസ് വ്യക്തമാക്കി. മൊഹ്കാംപൂരിലെ പ്രസില്‍ നടത്തിയ റെയ്ഡിലാണ് വ്യാജ പുസ്തക അച്ചടി കണ്ടെത്തുന്നത്. തുടര്‍ന്ന് പോലീസ് സച്ചിനുമായി ബന്ധപ്പെട്ടിരുന്നു. പ്രിന്റിങ് പേപ്പറുകളുമായി ഉടന്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇയാള്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത് ഒളിവില്‍ പോവുകയായിരുന്നു. പോലീസ് തിരച്ചില്‍ ആരംഭിച്ചു. സച്ചിന്‍ ഗുപ്തക്ക് പുറമെ പ്ലാന്റ് സൂപ്പര്‍വൈസര്‍ക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ പോലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ഒന്‍പതാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് പുസ്തകങ്ങളാണ് പ്രധാനമായും കണ്ടെടുത്തത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ അച്ചടിച്ച പുസ്തക വിതരണം നടക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. 364 ഇനത്തിലുള്ള എന്‍സിഇആര്‍ടി വ്യാജ പുസ്തകങ്ങളാണ് ഇവിടെ അച്ചടിക്കുന്നത്. സംഭവത്തില്‍ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE