‘ഗോ ബാക്ക് മോദി’ ട്വീറ്റ്; നടി ഓവിയ ഹെലനെതിരെ കേസ്

By Team Member, Malabar News
ovia helen
ഓവിയ ഹെലൻ
Ajwa Travels

ന്യൂഡെൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്‌ത സംഭവത്തിൽ നടി ഓവിയ ഹെലനെതിരെ കേസ്. തമിഴ്നാട് ബിജെപി നേതാവിന്റെ പരാതിയിൽ എഗ്‌മോർ പോലീസ് ആണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദർശനത്തിന് മുൻപാണ് ‘ഗോ ബാക്ക് മോദി’ എന്ന ഹാഷ്‌ടാഗോടെ ഓവിയ ഹെലൻ ട്വീറ്റ് ചെയ്‍തത്.

തുടർന്നാണ് ട്വീറ്റിനെതിരെ തമിഴ്‌നാട് ബിജെപി നേതാവ് പരാതിയുമായി രംഗത്ത് വന്നത്. ഓവിയയുടെ ട്വീറ്റിന് പിന്നാലെ നിരവധി ആളുകൾ പ്രധാമന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയെന്ന് പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്. ഇതിലൂടെ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായെന്നും, ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്നുമാണ് അദ്ദേഹം പരാതിയിൽ കൂട്ടിച്ചേർത്തത്. കൂടാതെ ഈ പ്രവൃത്തി ചെയ്‌തയാളുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

Read also : ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ കൊച്ചിയിൽ യാഥാർഥ്യമായി; സർവീസ് മാർച്ച് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE