വനിതാ എസ്ഐയോട് അപമര്യാദയായി പെരുമാറി; ആറ് പേര്‍ക്കെതിരെ കേസ്

By Staff Reporter, Malabar News
malappuram news
Representational Image
Ajwa Travels

മലപ്പുറം: കിഴക്കേത്തലയില്‍ വാഹന പരിശോധനക്കിടെ മലപ്പുറം സ്‌റ്റേഷനിലെ വനിതാ എസ്ഐയോട് അപമര്യാദയായി പെരുമാറിയതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തു.

വളാഞ്ചേരി സ്വദേശിയായ ഫൈസല്‍ (26), മേല്‍മുറി സ്വദേശികളായ അര്‍ശാദ് (20), ഫായിസ് (20), നിഷാദ്(27), ജാഫര്‍ (30), മുഹമ്മദ് ഷാഫി (36) എന്നിവര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

തിങ്കളാഴ്‌ച രാവിലെയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. കിഴക്കേത്തലയില്‍ വാഹന പരിശോധനക്കിടെ കരിങ്കല്ലുമായി വരികയായിരുന്ന ലോറി പോലീസ് കൈ കാണിച്ച്‌ നിര്‍ത്തി. തുടർന്ന് ലോറിയില്‍ അമിത ലോഡ് കയറ്റിയതിന് പിഴയടക്കാൻ പോലീസ് ആവശ്യപ്പെട്ടു.

എന്നാല്‍ പിഴ അടക്കാന്‍ സമ്മതിക്കാതെ ലോറി ഡ്രൈവര്‍ ഫൈസലും സംഘവും വനിതാ എസ്ഐയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. വൈകിട്ടോടെ ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കൃത്യവിര്‍വഹണം തടസപ്പെടുത്തിയതും ചേര്‍ത്താണ് ഇവർക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

Malabar News: കോവിഡ് വ്യാപനം; ജില്ലയിൽ അഞ്ചു ദിവസം നിർണായകമെന്ന് ആരോഗ്യ വകുപ്പ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE