നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ചോദ്യം ചെയ്‌തേക്കും

By Staff Reporter, Malabar News
Kavya-Madhavan
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ദിലീപിനെ ചോദ്യം ചെയ്‌ത ശേഷം കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകൾ. കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ദിലീപിനെത്തിച്ച് നല്‍കിയ വിഐപി ശരത്തുമായി കാവ്യ ഫോണില്‍ സംസാരിച്ചതിനെ കുറിച്ച് സംഘം ചോദിച്ചറിയാനാണ് സാധ്യത.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്‌തതില്‍ കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണമുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം പറഞ്ഞത്. ദൃശ്യങ്ങളെത്തിച്ചത് കാവ്യയുടെ സ്‌ഥാപനമായ ലക്ഷ്യയിലാണെന്ന സാക്ഷി സാഗറിന്റെ മൊഴിയെ കുറിച്ചും ക്രൈം ബ്രാഞ്ച് ചോദിച്ചറിയും.

അതേസമയം കേസിലെ വിഐപി ശരത്ത് തന്നെയാണെന്ന് വ്യക്‌തമായതോടെ അന്വേഷണ സംഘം ഇയാളെ രഹസ്യകേന്ദ്രത്തില്‍ വെച്ച് കഴിഞ്ഞദിവസം ചോദ്യം ചെയ്‌തിരുന്നു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിനെ ചോദ്യം ചെയ്‌തത്.

Read Also: വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE