നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

By Staff Reporter, Malabar News
kavya-madhavn
Ajwa Travels

ആലുവ: നടിയെ ആക്രമിച്ച കേസിൽ നടി കാവ്യാ മാധവൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. അസൗകര്യമറിയിച്ച് അവർ അന്വേഷണ ഉദ്യോ​ഗസ്‌ഥർക്ക് കത്ത് നൽകി. മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്. കാവ്യയുമായി ബന്ധപ്പെട്ട ചില ഓഡിയോ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് വിളിച്ചത്.

ദിലീപിന്റെ സഹോദരീ ഭർത്താവ് ടിഎൻ സുരാജ് ഉൾപ്പടെയുള്ളവരുടെ ഫോണുകൾ ശാസ്‌ത്രീയ പരിശോധന നടത്തിയതിൽ നിന്ന് ചില സുപ്രധാനമായ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതികൂടിയായ ദിലീപിന്റെയടക്കം ശബ്‌ദരേഖകൾ ഇതിനോടകം പുറത്തു വന്നിരുന്നു.

തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതേ കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി മഞ്‌ജു വാര്യരിൽനിന്ന് ക്രൈം ബ്രാഞ്ച് സംഘം മൊഴിയെടുത്തിരുന്നു. ദിലീപ് അടക്കമുള്ളവരുടെ ശബ്‌ദ സാമ്പിളുകൾ മഞ്‌ജു തിരിച്ചറിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

Read Also: അഭിപ്രായങ്ങൾ പറയുന്നതിന് മുൻപ് നൂറ് വട്ടം ചിന്തിക്കണം; രാഹുലിനോട് മായാവതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE