Wed, Sep 23, 2026
32 C
Dubai

എസ് ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം; ആഭ്യന്തര വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം

കൊച്ചി: ഡിജിപി എസ് ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ ആവശ്യത്തിൽ തീരുമാനം എന്തെന്ന് അറിയിക്കാത്തതിൽ അതൃപ്‌തിയുമായി ഹൈക്കോടതി. ആഭ്യന്തര വകുപ്പ് സെക്രട്ടറി മിൻഹാജ് ആലം വ്യാഴാഴ്‌ച നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പരാതിക്കാരനെ കേട്ട് മൂന്നാഴ്‌ചയ്‌ക്കകം...

പെൻഷൻ വിതരണം നാളെ മുതൽ; 130.31 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും തുക അനുവദിച്ചു സംസ്‌ഥാന സർക്കാർ. ക്ഷേമനിധി ബോർഡ് ഈ മാസത്തെ പെൻഷനായി 130.31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണഭോക്‌താക്കൾക്ക് പെൻഷൻ...

കെഎം ബഷീർ കേസ്; വിചാരണാ നടപടികൾ നിർത്തിവയ്‌ക്കാൻ ഹൈക്കോടതി

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണാ നടപടികൾ ഒരുമാസത്തേക്ക് നിർത്തിവയ്‌ക്കാൻ ഹൈക്കോടതി നിർദ്ദേശം. സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവിന് വേണ്ടിയാണ് വിചാരണ മാറ്റിയത്. ഇന്ന് കേസ് പരിഗണിക്കവെ...

വിഴിഞ്ഞത്ത് കണ്ടെയ്‌നർ കവാടം തുറന്നു; ഉൽഘാടനം ചെയ്‌ത് മുഖ്യമന്ത്രി, വിട്ടുനിന്ന് ബിജെപി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സുപ്രധാന നാഴികക്കല്ലായ കണ്ടെയ്‌നർ കവാടം തുറന്നു. തുറമുഖത്തുനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കയറ്റുമതി-ഇറക്കുമതി കണ്ടെയ്‌നർ ചരക്കുനീക്കത്തിനായുള്ള കവാടം മുഖ്യമന്ത്രി വിഡി സതീശൻ ഉൽഘാടനം ചെയ്‌തു. ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന...

അയോധ്യ സംഭാവനത്തട്ടിപ്പ്; ട്രസ്‌റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ക്ളീൻ ചിറ്റ്

ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് കേസിൽ ട്രസ്‌റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ക്ളീൻ ചിറ്റ് നൽകി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ആഭ്യന്തര വകുപ്പ് റിപ്പോർട് പരിശോധിച്ച് തുടർനടപടികൾക്കായി ശ്രീറാം...

നിയമസഭാ കയ്യാങ്കളി കേസ്; വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്‌തെന്ന കേസ് റദ്ദാക്കി

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. നിയമസഭയിൽ വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് യുഡിഎഫ് എംഎൽഎമാർക്കെതിരെ നൽകിയ പരാതിയിലെ അവസാന കേസും ഹൈക്കോടതി റദ്ദാക്കി. മുൻ എംഎൽഎ എടി ജോർജിനെതിരെ എൽഡിഎഫ്...

മാസപ്പടിക്കേസ്; എട്ടിടങ്ങളിൽ റെയ്‌ഡ്‌, നിർണായക ഘട്ടത്തിലേക്ക് കടന്ന് ഇഡി

കോഴിക്കോട്: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും പരിശോധനാ നടപടികളിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കോഴിക്കോട് ഉൾപ്പടെ സംസ്‌ഥാനത്തെ എട്ട് സ്‌ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. അന്വേഷണത്തിന്റെ രണ്ടാംഘട്ടമെന്നോണമാണ് ഈ റെയ്‌ഡുകൾ...

ടിക്കറ്റ് നിരക്ക്; നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നടപടി; മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡെൽഹി: വിമാനക്കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി സുപ്രീം കോടതി. ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസ് നിർത്തിവെപ്പിക്കുമെന്നാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. അമിത ടിക്കറ്റ് നിരക്കിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് കോടതി ഇടപെടൽ. നിലവിൽ...
- Advertisement -